ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ നേരിയ ഭൂചലനം. അൽ അഹ്മദിയിൽ നിന്ന് 24 കിമി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 5 രേഖപ്പെടുത്തിയ ചലനം കുറച്ച് മിനിറ്റുകളോളം അനുഭവപ്പെട്ടുവെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് റിപ്പോർട്ട് ചെയ്തു.
ഇന്ന് പുലർച്ചെ 4.28ന് ആയിരുന്നു ഭൂകമ്പം. അൽ അഹ്മദിയാണ് പ്രഭവകേന്ദ്രം. നേരിയ ഭൂചലനമായിരുന്നതുകൊണ്ട് തന്നെ പ്രദേശവാസികൾക്ക് ചെറിയ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്