Times of Kuwait
കുവൈറ്റ് സിറ്റി: കഴിഞ്ഞ കുറച്ച് നാളുകളായി ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടുകയാണ് കുവൈറ്റിലെ സ്വദേശികൾ. ജോലിക്കെടുക്കുന്നതിനുള്ള ഉയർന്ന ചെലവും കോവിഡ് -19 പാൻഡെമിക് വ്യാപനം മൂലമുള്ള നിയന്ത്രണ നടപടികളുമാണ് ഇതിന് പ്രധാന കാരണം.
ഗാർഹിക തൊഴിലാളികളുടെ വർദ്ധിച്ചുവരുന്ന ക്ഷാമം പരിഹരിക്കുന്നതിൽ സമീപകാല നടപടികൾ പരാജയപ്പെട്ടുവെന്നും ഒരു വശത്ത് ഹൗസ് ഹെൽപ്പ് റിക്രൂട്ട് ചെയ്യുന്നതിനുള്ള ഉയർന്ന ചെലവും ആവശ്യവും ലഭ്യതയും വർദ്ധിക്കുന്നതും കാരണം പൗരന്മാർ ദുരിതം അനുഭവിക്കുന്നതായി പല സ്വദേശികളും പരാതിപ്പെടുന്നു.
ഫിലിപ്പീൻസിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനാണ് പ്രധാന തടസ്സം നേരിടുന്നത്.
കരാർ പ്രകാരം ഓരോ തൊഴിലാളിയുടെയും നിയമനത്തിന് 1,700 മുതൽ 2000 ദിനാർ വരെ ചെലവ് വരുന്നു. എന്നാൽ, പല കാരണങ്ങളാൽ ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾക്ക് കുവൈറ്റ് ആകർഷകമായ രാജ്യമല്ലെന്ന് ചില സ്രോതസ്സുകൾ പറയുന്നു. കാരണം ചില ഏജൻസികൾ സൗദി, എമിറാത്തി ഓഫീസുകളുമായി കരാർ ചെയ്യാൻ ഇഷ്ടപ്പെടുന്നു. ഉയർന്ന സാമ്പത്തിക ആനുകൂല്യങ്ങളും മികച്ച തൊഴിൽ അവകാശങ്ങളും ആണ് ആകർഷകമാക്കുന്ന പ്രധാന ഘടകങ്ങൾ.
എത്യോപ്യയുമായുള്ള കരാർ ഒപ്പുവെക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും എന്നാൽ രാഷ്ട്രീയ പ്രതിസന്ധി നടപടിക്രമങ്ങൾ വൈകിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്