Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി: നാടുകടത്തൽ നടപടികൾ വേഗത്തിലാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നു. ഇതിനായി താമസകാര്യ വകുപ്പ് അൽ അസ്ലാം റൗണ്ട് എബൗട്ടിനു സമീപം വൈകാതെ പ്രത്യേക ഓഫിസ് തുറക്കും.
പൊലീസ് പരിശോധനയിൽ പിടിയിലാകുന്നവരുടെ ഫയൽ പരിശോധിക്കുകയും താമസനിയമലംഘനം അല്ലാത്ത കുറ്റകൃത്യങ്ങൾ ഇല്ലെങ്കിൽ വേഗത്തിൽ സ്വന്തം നാട്ടിലേക്ക് അയക്കുകയും ചെയ്യാനാണ് പ്രത്യേക ഓഫിസ് തുറക്കുന്നത്.
നാടുകടത്തൽ കേന്ദ്രത്തിൽ അന്തേവാസികളുടെ എണ്ണം കുറക്കാനാണിത്. കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ് നാടുകടത്തൽ കേന്ദ്രം സന്ദർശിച്ചിരുന്നു. നടപടികൾ വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകി.
വിമാനത്താവളത്തിൽ നാടുകടത്തൽ സെൽ രൂപവത്കരിക്കുന്നതും ആലോചനയിലുണ്ട്. സ്വന്തം നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന താമസനിയമലംഘകർക്ക്
വിമാനത്താവളത്തിലെ സെല്ലിൽ എത്തി നടപടികൾ പൂർത്തിയാക്കി പോകാൻ അവസരമൊരുക്കുന്നതിനാണിത്.
കഴിഞ്ഞ മാസം ശക്തമായി ആരംഭിച്ച സുരക്ഷപരിശോധന അതേ ആവേശത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ തടസ്സം ജയിലുകളിൽ സ്ഥലം ഇല്ലാത്തതാണ്. രണ്ടാഴ്ചക്കിടെ ആയിരത്തോളം പേർ പിടിയിലായി.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ