കുവൈത്തിൽ 20 ലക്ഷം പേർക്ക് കോവിഡ് വാക്സിൻ ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം. 2020 ഡിസംബർ അവസാനത്തെ കണക്ക് അനുസരിച്ച് കുവൈത്ത് ജനസംഖ്യ 46,70,000 ആണ്. 16 വയസ്സിന് താഴെയുള്ളവർക്ക് വാക്സിൻ നൽകില്ല. ഗർഭിണികൾ, സാംക്രമിക രോഗമുള്ളവർ എന്നിവർക്കും നൽകുന്നില്ല. വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ഭൂരിഭാഗം പേർക്കും സെപ്റ്റംബറോടെ കോവിഡ് വാക്സിൻ നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. സെപ്റ്റംബറോടെ സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം സാധ്യമാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തയാറെടുക്കുകയാണ്. മറ്റു നിയന്ത്രണങ്ങളും നീക്കി സാധാരണ ജീവിതത്തിലേക്ക് ആറുമാസത്തിനകം കടക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. രാജ്യനിവാസികളായ സ്വദേശികളും വിദേശികളും വൈകാതെ വാക്സിൻ രജിസ്ട്രേഷൻ നടത്തണമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് അഭ്യർഥിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്