Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം മുൻഗണന വിഭാഗ
ങ്ങൾക്ക് ബൂസ്റ്റർ ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിത്തു
ടങ്ങി. രോഗം പകരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള മുൻനിര ആരോ
ഗ്യപ്രവർത്തകർ, 60 വയസ്സ് കഴിഞ്ഞവർ, ശരീരത്തിന്റെ പ്രതിരോധശേഷി
കുറക്കുന്ന രോഗങ്ങൾ ഉള്ളവർ എന്നിവർക്കാണ് മുൻഗണന നൽകി ആദ്യ
ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്. ഇവർക്ക് പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല.
മുൻഗണന വിഭാഗത്തിൽ പെട്ടവരെ ആരോഗ്യമന്ത്രാലയം തന്നെ കണ്ടെത്തി ഇവരുടെ മൊബൈലിലേക്ക് വാക്സിൻ നൽകുന്ന തീയതിയും സമയവും സ്ഥലവും അറിയിച്ചുള്ള എസ്.എം.എസ് സന്ദേശം അയ
ക്കുകയാണ് ചെയ്യുന്നത്.
വാക്സിൻ ലഭ്യതയനുസരിച്ച് മറ്റു വിഭാഗക്കാർക്കും വൈകാതെ ബൂസ്റ്റർ
ഡോസ് നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
More Stories
കുവൈറ്റ് , പ്രവാസി താമസ നിയമങ്ങൾ പുതുക്കി.
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .