ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കടൽ മാർഗ്ഗം കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്തുവാൻ ഉള്ള ശ്രമം പരാജയപ്പെടുത്തി.120 കിലോഗ്രാം ഹാഷിഷും ഒരു കിലോ കറുപ്പും കടൽമാർഗം കടത്താനുള്ള ശ്രമമാണ് കോസ്റ്റ് ഗാർഡിന്റെ സഹകരണത്തോടെ ആന്റി നാർക്കോട്ടിക് വിഭാഗം പരാജയപ്പെടുത്തിയത്.മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക പ്രവർത്തനങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
പ്രതികളും പിടിച്ചെടുത്ത വസ്തുക്കളും അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് കോമ്പീറ്റന്റ് അതോറിറ്റിക്ക് റഫർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു