ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സാജു സാജു സ്റ്റീഫനും ന്യൂസിലൻഡിലേക്ക് പോകുന്ന ജീന ഷൈജുവിനും സി എൻ എക്സ് എൻ.ടിവി യുടെയും ‘ബെയർ ഫുട് റൈറ്റേഴ്സ് ‘ കൂട്ടായ്മയുടെയും അഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. നിക്സൺ ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ജോബി ബേബി സ്വാഗതം ആശംസിച്ച യോഗത്തിൽ ആശാ നിക്സൺ, റീന സാറാ വർഗീസ്, ജോയൽ ജോർജ്, രാജേഷ് ആർ.ജെ, ടോം ജോർജ്, ട്രീസ ഏബ്രഹാം, ആനി ജോർജ്, ഷിറിൻ മുഹമ്മദ്, ഷൈജു വർഗീസ്, സരിൻ പി. സദാശിവൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സാജു സ്റ്റീഫനും ജീന ഷൈജുവും മറുപടി പ്രസംഗം നടത്തി . സി എൻ എക്സ് എൻ ടിവി സീനിയർ എഡിറ്റർ ആയിരുന്ന സാജു സ്റ്റീഫൻ കുവൈറ്റിലെ പന്ത്രണ്ടര വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്. ‘ മയിൽപ്പീലി ‘ എന്ന പ്രതിവാര പംക്തി ജീന ഷൈജു സി എൻ എക്സ് എൻ. ടിവി യിലും ഏഷ്യാനെറ്റ് ന്യൂസ് ‘ടൈംസ് ഓഫ് കുവൈറ്റി’ ലും എഴുതിയിരുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്