ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ശുചീകരണ ക്യാമ്പയിന് തുടക്കമായി.
വരാനിരിക്കുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലും പുതിയ അധ്യയന വർഷം 2022-2023 കണക്കിലെടുത്തുമാണ് ക്യാമ്പയിൻ ആരംഭിച്ചത്.
150 വനിതാ ശുചീകരണത്തൊഴിലാളികളുമായി, ഓരോ സ്കൂളിനും 18 തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് ശുചീകരണം.
അബ്ദുല്ല ഇബ്‌നു കതീർ പ്രൈമറി സ്‌കൂൾ, സാൽവ ഏരിയയിലെ ആൺകുട്ടികൾക്കായുള്ള സാദ് അൽ-അവ്സി ഇന്റർമീഡിയറ്റ് സ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂളുകളുടെ ഇടനാഴികളിൽ അടിഞ്ഞുകൂടിയ പൊടികൾ നീക്കം ചെയ്തതായി പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മാസങ്ങളിൽ രാജ്യം കണ്ട പൊടിക്കാറ്റിന്റെ പ്രത്യാഘാതങ്ങൾ ഇല്ലാതാക്കാൻ ചില സ്‌കൂളുകളിൽ സമഗ്രമായ ശുചീകരണം ആവശ്യമാണെന്ന് ഒരു വിദ്യാഭ്യാസ മന്ത്രാലയ വക്താവ് പറഞ്ഞു. സ്കൂൾ വർഷത്തിന്റെ തുടക്കം വരെ പ്രതിദിനം 12 സ്‌കൂളുകളിൽ കാമ്പയിൻ തുടരുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ