ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് എലത്തൂർ അസോസിയേഷൻ കെഫാക്കുമായി സഹകരിച്ച് ഫെബ്രുവരി 26 തിങ്കളാഴ്ച്ച മിഷിരിഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് & സ്പോർട്സ് ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച നാലാമത് സൗത്ത് ഏഷ്യൻ 7A സൈഡ് ഓപ്പൺ ഫുട്ബാൾ ടൂർണമെന്റിൽ കേരള ചാലഞ്ചേഴ്സ് ജേതാക്കളായി. ഫൈനലിൽ ലക്കിസ്റ്റാർ ഫർവാനിയയെ പരാജയപ്പെടുത്തിയാണ് കേരള ചാലഞ്ചേഴ്സ് വിജയികളായത്. അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിലായതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് കേരള ചാലഞ്ചേഴ്സ് ചാമ്പ്യന്മാരായത്.
ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട് സെക്കൻഡ് റണ്ണർ അപ് ട്രോഫിയും കരസ്ഥമാക്കി.
ഫുട്ബോൾ ടൂർണമെൻറ് കിക്കോഫ് ഉദ്ഘാടനം കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ മുഖ്യ രക്ഷാധികാരി നാസർ എം.കെ നിർവ്വഹിച്ചു. പ്രസിഡന്റ് യാക്കൂബ് എലത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഹബീബ് എടേക്കാട് ആമുഖ പ്രസംഗവും ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അസ്‌ലം കെ സ്വാഗതവും പറഞ്ഞു.
ചടങ്ങിൽ സിറ്റി ക്ലിനിക്ക് ഷൂട്ട് 2024 ൻ്റെ മുഖ്യ പ്രായോജകരായ സിറ്റി ക്ലിനിക്ക് പ്രതിനിധി സതീഷ് മഞ്ഞപ്പ, സഹ പ്രായോജകരായ അൽ ബാബ്റ്റൈൻ ഓട്ടോ പ്രതിനിധി അജിത് എബ്രഹാം, സ്റ്റാർ കുവൈറ്റ് ലോജിസ്റ്റിക് സർവ്വീസ് പ്രതിനിധിമാരായ സുനിൽ ജോസ്, പി.വി സാജിദ് എന്നിവരും തക്കാര റെസ്റ്റോറൻറ് പ്രതിനിധി അബ്ദുൽ റഷീദ് കൊയിലാണ്ടി, കെ എം സി സി പ്രതിനിധി ബഷീർ ബാത്ത, കെഫാക് പ്രസിഡൻ്റ് മൻസൂർ കുന്നത്തേരി, മുൻ പ്രസിഡന്റ് ടി വി സിദ്ധിഖ് എന്നിവർ പങ്കെടുക്കുകയും ടൂർണ്ണമെൻ്റിലെ കളിക്കാരെ പരിചയപ്പെടുകയും ചെയ്തു.
കുവൈറ്റിലെ പ്രമുഖ പതിനെട്ട് ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ നിയന്ത്രിച്ചത് കെഫാക്ക് റഫറീസ് പാനലായിരുന്നു.
ഫൈനൽ മത്സരത്തിന് ശേഷം നടന്ന സമാപന സമ്മേളനത്തിൽ ടൂർണ്ണമെൻ്റ് സ്പോൺസർമാർക്കുള്ള ഉപഹാരങ്ങളും വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു
സിറ്റി ക്ലിനിക്ക് പ്രതിനിധി സതീഷ് മഞ്ഞപ്പയ്ക്കുള്ള കുവൈറ്റ് എലത്തൂർ അസോസിയേഷൻ്റെ ഉപഹാരം അസോസിയേഷൻ വൈസ് പ്രസിഡൻറ് ഫൈസൽ എൻ, അൽ ബാബ്റ്റൈൻ ഓട്ടോ പ്രതിനിധി അജിത്ത് എബ്രഹാമിനുള്ള ഉപഹാരം ടൂർണ്ണമെൻറ് കമ്മിറ്റി ട്രഷറർ അർഷദ് എൻ, സ്റ്റാർ കുവൈറ്റ് ലോജിസ്റ്റിക് സർവീസസ് പ്രതിനിധി പി വി സാജിദിനുള്ള ഉപഹാരം ടൂർണ്ണമെൻറ് കമ്മിറ്റി മുഖ്യ കോർഡിനേറ്റർ ആഷിക് എൻ ആർ എന്നിവരും ചേർന്ന് കൈമാറി.
ജേതാക്കളായ കേരള ചാലഞ്ചേഴ്സിനുള്ള പ്രൈസ് മണി അജിത് എബ്രഹാമും (അൽ ബാബ്റ്റൈൻ ഓട്ടോ) വിന്നേഴ്സ് ട്രോഫി കുവൈറ്റ് എലത്തൂർ അസോസിയേഷൻ പ്രസിഡണ്ട് യാക്കൂബ് എലത്തൂരും ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അസ്‌ലമും ചേർന്ന് കൈമാറി.
റണ്ണർ അപ്പായ ലക്കിസ്റ്റാർ ഫർവാനിയക്കുള്ള പ്രൈസ് മണി അജിത് എബ്രഹാമും (അൽ ബാബ്റ്റൈൻ ഓട്ടോ) അസോസിയേഷൻ ജനറൽ സെക്രട്ടറി ഹബീബ് എടേക്കാടും റണ്ണേഴ്സ് ട്രോഫി പി വി സാജിദും (സ്റ്റാർ ലോജിസ്റ്റിക് സർവീസസ്) അസോസിയേഷൻ പ്രസിഡൻ്റ് യാക്കൂബ് എലത്തൂരും ചേർന്ന് നൽകി.
സെക്കൻഡ് റണ്ണർ അപ്പായ ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിനുള്ള ട്രോഫി ടൂർണ്ണമെൻ്റ് മുഖ്യ കൺവീനർ മുനീർ മക്കാരിയും കൈമാറി.
ടൂർണ്ണമെൻറിലെ മികച്ച കളിക്കാരനായി തെരെഞ്ഞെടുത്ത സിബിനുള്ള (കേരള ചാലഞ്ചേഴ്സ്) പുരസ്ക്കാരം അബ്ദുൽ ഖാദർ എൻ, ടോപ് സ്കോററായി തെരെഞ്ഞെടുത്ത ശ്യാമിനുള്ള (ലക്കിസ്റ്റാർ ഫർവാനിയ) പുരസ്ക്കാരം സിദ്ധിഖ് എൻ, മികച്ച ഗോൾ കീപ്പറായി തെരെഞ്ഞെടുത്ത അഫ്രീദിക്കുള്ള (കേരള ചാലഞ്ചേഴ്സ്) പുരസ്ക്കാരം ബഷീർ ബാത്ത, മികച്ച ഡിഫെൻഡറായി തെരെഞ്ഞെടുത്ത ഫാസിലിനുള്ള (ലക്കിസ്റ്റാർ, ഫർവാനിയ) പുരസ്ക്കാരം ഫിറോസ് എൻ എന്നിവരും ചേർന്ന് നൽകി.
ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അസ്‌ലം, മുഖ്യ കൺവീനർമാരായ അർഷദ് എൻ, നാസർ എം കെ, മുനീർ മക്കാരി, ആഷിഖ് എൻ ആർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചത്. കൂടാതെ കെ സി നൗഷാദ്, കെ ടി ഹരിദാസ്, സലീം കൂളൻ്റ്സ്, സിദ്ധീഖ് എൻ, അബദുൽ ഖാദർ എൻ, ഫിറോസ് എൻ എന്നിവരും പങ്കെടുത്തു.
കുവൈറ്റ് എലത്തൂർ അസോസിയേഷൻ ട്രഷറർ സബീബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ആയ ഫൈസൽ എൻ, അലിക്കുഞ്ഞി കെ എം, ഇബ്രാഹീം ടി.ടി, സിദ്ധീഖ് പി, റദീസ് എം, സുനീർ എം കോയ, ആരിഫ് എൻ ആർ, റിഹാബ് എൻ, മുഹമ്മദ് ഷെരീഫ് കെ, ഷാഫി എൻ, സിദ്ധീഖ്, റഫീഖ് എൻ, യാസർ ഇ, മുഹമ്മദ് ഇക്ബാൽ, അബ്ദുൽ അസീസ് എം, ഹാഫിസ് എം, ഉനൈസ് എൻ, നസീർ ഇ, പർവീസ്, യാക്കൂബ് പി, ഷിഹാബ് വി കെ, റഹീസ് എ, ഷിഹാബ് കെ.ടി, സെക്കീർ ഇ, മനാഫ് എൻ, കോയമോൻ, അനസ്, സത്താർ, നിബാസ്, അൻവർ സാദത്, ഹാസിൽ, എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ടൂർണ്ണമെൻ്റ് മുഖ്യ കോർഡിനേറ്റർ ആഷിഖ് എൻ ആർ നന്ദിയും പറഞ്ഞു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ