September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ ആരോഗ്യരംഗത്ത് വൻ മുന്നേറ്റവുമായി സിറ്റി ക്ലിനിക്ക് ഗ്രൂപ്പ് ; അപ്പോളോ ആശുപത്രിയുമായി  സഹകരണ പ്രഖ്യാപനം

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ സ്ഥാപനമായ പ്രമുഖ സ്ഥാപനമായ സിറ്റി ക്ലിനിക് ഗ്രൂപ്പ് പുതിയ ചുവട് വയ്പ്പിലേക്ക്. കുവൈറ്റിലുടനീളം അഞ്ച് പോളി ക്ലിനിക്കുകൾ കൈകാര്യം ചെയ്യുന്ന സിറ്റി ക്ലിനിക്ക് ഗ്രൂപ്പ് ആഫ്രോ-ഏഷ്യൻ  സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ  സംയോജിത ആരോഗ്യ സംരക്ഷണ ദാതാവായ അപ്പോളോയുമായുള്ള സഹകരണം ഹോസ്പിറ്റൽസ് ഗ്രൂപ്പ്-ഇന്ത്യ. 

           സിറ്റി ക്ലിനിക്കിൽ നടന്ന ചടങ്ങിൽ അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസസ് ലിമിറ്റഡ് ഗ്രൂപ്പ് പ്രസിഡന്റ്, ഡോ. കെ ഹരി പ്രസാദ് ആണ് ഇക്കാര്യം വീഡിയോ കോൺഫറൻസ് വഴി സഹകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിലവിൽ വടക്കൻ കേരളത്തിലും ദുബായിലും സിറ്റി ഗ്രൂപ്പിൻ്റെ സഹകരണത്തിൽ അപ്പോളോ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. 
കുവൈറ്റിലെ ആരോഗ്യ രംഗത്ത് ഇത് പ്രഥമ  സംരംഭം ആണെന്ന്  ഡോ. കെ ഹരി പ്രസാദ് അഭിപ്രായപ്പെട്ടു.
  
          ഈ ധാരണാപത്രത്തിലൂടെ സിറ്റി ക്ലിനിക്കുകൾക്ക്   ‘അപ്പോളോ ഹബ്’ സൗകര്യവും ഉണ്ടായിരിക്കും.   അതിലൂടെ സിറ്റി ക്ലിനിക്കുകളിൽ ചികിത്സ  തേടുന്ന രോഗികൾക്ക്  തടസ്സങ്ങളില്ലാതെ അപ്പോളോയുടെ വിപുലമായ മെഡിക്കൽ സേവനങ്ങൾ  ലഭിക്കും. ഒപ്പം, അപ്പോളോ ഗ്രൂപ്പിലെ  സീനിയർ കൺസൾട്ടന്റുമാർ സിറ്റി ക്ലിനിക്കിലെ നേരിട്ടുള്ള സേവനങ്ങൾക്ക് ലഭ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
 

  കഴിഞ്ഞ 17 വർഷമായി കുവൈറ്റിലെ രോഗികൾക്ക് സേവനം നൽകുന്ന സിറ്റി ക്ലിനിക് ഗ്രൂപ്പിന്റെ പുതിയ ചുവടുവെപ്പിൽ താൻ അത്യന്തം സന്തോഷവാനാണെന്ന് മാനേജിംഗ് ഡയറക്ടർ  നൗഷാദ് കെ.പി. പറഞ്ഞു.
അപ്പോളോ  ആശുപത്രി ഗ്രൂപ്പുമായുള്ള ഈ സഹകരണം വഴി   കുവൈറ്റ് പൗരന്മാർക്കും പ്രവാസികൾക്കും  മൂല്യവർദ്ധിത സേവനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  
  പരിപാടിയിൽ സിറ്റി ക്ലിനിക്ക്‌സ് ഗ്രൂപ്പ് സിഇഒ ആനി വൽസൻ,അപ്പോളോ ഹോസ്പിറ്റൽസിന്റെ ഇന്റർനാഷണൽ ഡിവിഷൻ വൈസ് പ്രസിഡന്റ്
  ജിത്തു ജോസ് എന്നിവരും പങ്കെടുത്തു. .

 

error: Content is protected !!