ഐഎസ് ഭീകര സംഘടനയിൽ ചേരാൻ ശ്രമിച്ചതിനും സുരക്ഷാ സേനയ്ക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതിനും കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വദേശി പൗരന് കോടതി കഠിന ജോലിയോട് കൂടിയ ഏഴ് വർഷം കഠിന തടവ് ശിക്ഷ വിധിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . ഐഎസിൽ ചേരാൻ വ്യക്തികളെ റിക്രൂട്ട് ചെയ്തതിലും സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഓപ്പറേഷൻ സംഘടിപ്പിച്ചതിലും കുവൈത്ത് രാജാക്കന്മാർ ഉൾപ്പെടെയുള്ള ഗൾഫ് നേതാക്കൾക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനത്തെ തുടർന്നാണ് പ്രതിയെ ലെബനനിൽ നിന്ന് കുവൈത്തിലേക്ക് മാറ്റിയത്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ക്രിമിനൽ കോടതി അദ്ദേഹത്തെ ശിക്ഷിച്ചു. തീവ്രവാദത്തെ ചെറുക്കുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കുവൈറ്റിൻറെ ശ്രമങ്ങളുടെ ഭാഗമായി സുപ്രദാന സംഭവത്തെ രേഖപ്പെടുത്തി .
തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്വദേശി പൗരന് 7 വർഷം കഠിന തടവ്

More Stories
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 146 മത് ശാഖ ജലീബ് അൽ ഷുവൈഖ് ,ബ്ലോക്ക് 2 ൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.
ഡ്രൈവിംഗ് ലൈസൻസ് സാധുതയെക്കുറിച്ചുള്ള വ്യാജ വാട്ട്സ്ആപ്പ് സന്ദേശം : തെറ്റിദ്ധരിക്കപ്പെട്ട് നിരവധി പ്രവാസികൾ