എണ്ണക്കമ്പനിയിൽ നിന്ന് ഡീസൽ മോഷ്ടിച്ച് ട്രക്ക് ഡ്രൈവർമാർക്ക് വിറ്റതിന് കുവൈറ്റ് പൗരനെയും രണ്ട് ഇന്ത്യൻ തൊഴിലാളികളെയും കസ്റ്റഡിയിലെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഉത്തരവിട്ടു.
വിശദാംശങ്ങളനുസരിച്ച്, എണ്ണക്കമ്പനിയിലെ ഒരു ജീവനക്കാരൻ നിയമലംഘനം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതിന്റെ ഭാഗമായി കേസ് രജിസ്റ്റർ ചെയ്യുകയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റിന് റഫർ ചെയ്യുകയും ചെയ്തു.
അന്വേഷണത്തിൽ പ്രതി കുവൈറ്റ് അൽ-വഫ്ര മരുഭൂമിയിൽ ആടുകളെ മേയ്ക്കുന്നതിൻ്റെ മറവിൽ അനധികൃത പ്രവർത്തനം നടത്തിയതായി കണ്ടെത്തി. ടാങ്കർ ട്രക്ക് ഡ്രൈവർമാരായ രണ്ട് ഇന്ത്യൻ തൊഴിലാളികൾ ഒരു ഷെഡ് സ്ഥാപിച്ച് അദ്ദേഹത്തെ സഹായിച്ചു. ഒരു എണ്ണക്കമ്പനിയുടെ സ്ഥലത്തുനിന്നും ഡീസൽ മോഷ്ടിക്കുകയും അത് കണ്ടെത്താതിരിക്കാൻ വാട്ടർ ടാങ്കുകളിൽ നിറയ്ക്കുകയും തുടർന്ന് രണ്ട് തൊഴിലാളികൾ സ്ഥലം അറിയിച്ച് ട്രക്ക് ഡ്രൈവർമാർക്ക് വിൽക്കുകയും ചെയ്യുകയായിരുന്നു.
കുവൈറ്റ് പൗരനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, മോഷ്ടിച്ച ഡീസൽ വിറ്റ് ഒരു ടാങ്കറിന് 200 ദിനാർ വീതം കൈപ്പറ്റിയതായും ബാക്കി തുക രണ്ട് തൊഴിലാളികളും പങ്കിട്ടതായും കുവൈത്ത് പൗരൻ സമ്മതിച്ചു. ഈ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ, ഇവരെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണത്തിനായി സെൻട്രൽ ജയിലിലേക്ക് മാറ്റാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിട്ടു.
More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി