നിലമ്പൂർ എം.എൽ.എ അൻവർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിൽ തന്നെയാണെന്ന് ഡോക്ടർ ശശി തരൂർ എം പി അഭിപ്രായപെട്ടു. ഒഐസിസി നാഷണൽ കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിലാണ് ശശി തരൂർ അഭിപ്രായം പങ്കുവെച്ചത്.
ശുവൈഖ് ഫ്രീ ട്രേഡ് സോണിലെ കൺവെൻഷൻ സെന്റർ സ്യുട് ഹോട്ടലിൽ സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ ഒഐസിസി നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുകുളങ്ങര ആദ്യക്ഷനായിരുന്നു.
സംഘടനാ ജനറൽ സെക്രട്ടറി ബി.എസ് പിള്ള സ്വാഗതം പറഞ്ഞു.
മുൻ കെപിസിസി മിഡിൽ ഈസ്റ്റ് ഡിജിറ്റൽ മീഡിയ കൺവീനർ ഇക്ബാൽ പൊക്കുന്ന് ആശംസകൾ അറിയിച്ചു.
ഒഐസിസി നാഷണൽ കമ്മറ്റിയുടെയുടെ ഉപഹാരം ഡോക്ടർ ശശി തരൂർ എം പിക്ക് പ്രസിഡന്റ് വര്ഗീസ് പുതുകുളങ്ങരയും ഇക്ബാൽ പൊക്കുന്നിന് സെക്രട്ടറി നിസ്സാം തിരുവനന്തപുരവും നൽകി.
ഡോക്ടർ ശശി തരൂരിന്റെ കാരികേച്ചർ യൂത്ത് വിംഗ് ആലപ്പുഴ മെമ്പർ സാം മാത്യു സമ്മാനിച്ചു.
നാഷണൽ കമ്മറ്റി ഭാരവാഹികളായ സാമൂവൽ ചാക്കോ കാട്ടൂർ കളിക്കൽ, വര്ഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര,ജോയ് കരവാളൂർ, റിഷി ജേക്കബ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
ഒഐസിസി ജില്ലാ ഭാരവാഹികൾ പോഷക സംഘടനാ പ്രതിനിധികൾ വനിതാ വിഭാഗം പ്രവർത്തകർ മീഡിയ പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു
പ്രോഗ്രാം ജനറൽ കൺവീനർ ബിനു ചെമ്പാലയം നന്ദിയും സെക്രട്ടറി സുരേഷ് മാത്തൂർ ഏകോപനവും നടത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്