കുവൈറ്റ് സിറ്റി :ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് ( ഇൻഫോക് )ചിൽഡ്രൻസ് ഡേ യോടനുബന്ധിച്ചു കുവൈറ്റിലെ സ്കൂൾ കുട്ടികൾക്കുവേണ്ടി ചെസ്സ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ചെസ്സ് മത്സരത്തിന്റെ പ്രധാന്യം കുട്ടികളിൽ വളർത്തുക,കളിയിലൂടെ കുട്ടികളുടെ ബുദ്ധിശക്തി വികസിപ്പിക്കുക അതോടൊപ്പം മറ്റ് ഓൺലൈൻ ഗെയിമുകളുടെ അതിപ്രസരത്തിൽ നിന്നും കുട്ടികളെ വഴി തിരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് ( ഇൻഫോക് ) ഒന്നു മുതൽ പത്രണ്ടാം ക്ലാസ്സു വരെയുള്ള കുട്ടികളെ നാലു കാറ്റഗറിയായി തിരിച്ചു വിപുലമായ രീതിയിൽ ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു .
ചിൽഡ്രൻസ് ഡേയും അതോടൊപ്പം ലോക ചെസ്സ് മാസ്റ്റർ മാഗ്നസ് കാർൾസന്റെ ജന്മദിനവും മുൻനിറുത്തി നവംബർ മാസത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
നവംബർ 25 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ ആസ്പൈർ ഇന്ത്യൻ സ്കൂളിൽ (ജലീബ് അൽ ഷുവൈക് )വച്ച് നടത്തപെടുന്ന മത്സരങ്ങൾ നിയന്ത്രിക്കുന്നത് ഫിഡെ ആർബിറ്റർ ആയ ശ്രീമതി അനിത രാജേന്ദ്രൻ ആണ്.
എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും പങ്കെടുക്കത്തക്ക രീതിയിൽ വിവിധ വിഭാഗത്തിലായി വിവിധ നാഷണാലിറ്റികളിലുള്ള 150 ഓളം കുട്ടികൾ മാറ്റുരക്കുന്ന ചെസ്സ് മാമാങ്കം കുവൈറ്റിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും നടത്തപ്പെടുന്നത് . ഓരോ വിഭാഗത്തിലെയും വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫിയുമാണ് നൽകുന്നത് .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്