ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ വീണ്ടും പൊടിക്കാറ്റിന് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം പറഞ്ഞു .ഇന്ന് വെള്ളിയാഴ്ച കാറ്റ് മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നും ചില പ്രദേശങ്ങളിൽ പൊടിപടലങ്ങളോടൊപ്പം ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയാൻ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്യുന്നവർ ചൂട് കൂടുന്നതിനാൽ ശരീരത്തിലെ ദ്രാവകം നഷ്ടപ്പെടുന്നത് നികത്താൻ ധാരാളം വെള്ളം കുടിക്കാനും അദ്ദേഹം ഉപദേശിച്ചു. വാരാന്ത്യത്തിൽ ചൂട് 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് അദ്ദേഹം പ്രവചിച്ചു.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു