ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരമിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി ഏപ്രിൽ പകുതിയോടെ ആരംഭിച്ച് അടുത്ത മെയ് അവസാനം വരെ തുടരുന്ന സരയത് കാലത്തിൻ്റെ തുടക്കമാണിതെന്ന് അദ്ദേഹം ദിനപത്രത്തോട് പറഞ്ഞു. സരയത്ത് കാലം ദ്രുതഗതിയിലുള്ളതും പെട്ടെന്നുള്ളതുമായ കാലാവസ്ഥാ വ്യതിയാനങ്ങളാൽ സവിശേഷതയുള്ളതാണെന്ന് സൂചിപ്പിക്കുന്നു.
സരയത്ത് കാലത്ത് സാധാരണയായി സജീവമായ കാറ്റിന്റെ അകമ്പടിയോടെ പൊടി ഉയരാൻ കാരണമാകുന്നു. ഒപ്പം മഴ മേഘങ്ങളുമുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവുമായിരിക്കും. ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു, കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലായിരിക്കുമെന്നും ഇത് തുറന്ന മരുഭൂമി പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശുമെന്നും ചൂണ്ടിക്കാട്ടി.

More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു