കെ .എം ആർ.എം -പേൾ ജുബിലീ സമാപനത്തിന്, കുവൈറ്റിൽ എത്തിച്ചേർന്ന, മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറോൻ മോർ ബസേലിയോസ്സ് കർദ്ദിനാൾ ക്ലിമീസ് കതോലിക്കാബാവക്ക് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.കുവൈറ്റ് സിറ്റി കോ കത്തീഡ്രൽ വികാരി ജനറാൾ റെവ. ബെൻ,കെ എം ആർ എം പ്രസിഡന്റ് ബാബുജീ ബെത്തേരി, ജനറൽ സെക്രട്ടറി ബിനു കെ ജോൺ, ട്രഷറാർ റാണാ വർഗീസ് എന്നിവർ ബാവാ പിതാവിനെ ബൊക്ക നൽകി സ്വീകരിച്ചു.
കൂടാതെ മറ്റു സെൻട്രൽ കമ്മറ്റി അംഗങ്ങൾ, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ,സെക്ടർ കോഡിനേറ്റർസ്, കുടുംബ കൂട്ടായിമാ ലീഡേഴ്‌സ്, മറ്റു വിശ്വാസികൾ എന്നിവർ തദവസരത്തിൽ സന്നിഹിധരായിരുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്