January 22, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇതുവരെ സിവിൽ ഐഡി കാർഡുകൾ ലഭിക്കാത്തവരിൽ   നിന്ന്  കാർഡ് ഫീസ് ഈടാക്കില്ല

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി :    ഇതുവരെ കാർഡ് നൽകാത്തവരിൽ നിന്ന് പാസി 5 ദിനാർ കാർഡ് പുതുക്കൽ ഫീസ് ഈടാക്കില്ലന്ന് അടുത്ത പുതുക്കൽ സമയത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി)യിലെ സിവിൽ രജിസ്ട്രേഷൻ കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജാബർ അൽ-കന്ദരി സ്ഥിരീകരിച്ചു,.

കഴിഞ്ഞ മെയ് 23-ന് മുമ്പ് കാർഡ് പുതുക്കൽ സമർപ്പിച്ച എല്ലാവർക്കും കാർഡുകൾ നൽകുന്നത് പാസി നിർത്തി. പഴയ അപേക്ഷകൾ  പ്രോസസ്സ് ചെയ്യാത്തതിനാൽ, നേരത്തെ 5 ദിനാർ ഫീസ് അടച്ചവർ അവരുടെ അടുത്ത പുതുക്കൽ അഭ്യർത്ഥനയിൽ വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ലന്ന്, ജാബർ അൽ-കന്ദരി പറഞ്ഞു.

എല്ലാ താമസക്കാരോടും കാർഡുകൾ തയ്യാറായിക്കഴിഞ്ഞാൽ അത് ശേഖരിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!