ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇന്ന് അഞ്ചു പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. 2015ൽ 26 പേരുടെ മരണത്തിനിടയാക്കിയ ഐസിസ് ഗ്രൂപ്പ് ചാവേർ ബോംബാക്രമണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാൾ ഉൾപ്പെടെ അഞ്ച് പേരെ ഇന്ന് വധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
2015ൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ തലസ്ഥാനത്തെ ഷിയാ പള്ളിയിലുണ്ടായ സ്ഫോടനത്തിലെ പ്രധാന പ്രതിയായ അബ്ദുൾറഹ്മാൻ സബാഹ് സൗദും അവരിൽ ഉൾപ്പെടുന്നു. കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമായിരുന്നു അത്.
വ്യാഴാഴ്ച വധിക്കപ്പെട്ട മറ്റ് പുരുഷന്മാരിൽ ഒരു കുവൈറ്റ്, ഒരു ഈജിപ്ഷ്യൻ, ഒരു ബെഡൗൺ എന്നിവരും ഉൾപ്പെടുന്നു, ഇവരെല്ലാം കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണ്.
മയക്കുമരുന്ന് കേസിൽ ഒരു ശ്രീലങ്കക്കാരനെ വധിച്ചു.അഞ്ച് പേരെയും തൂക്കിലേറ്റിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു