ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ജോലി സമയത്ത് സർക്കാർ ജീവനക്കാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യം ശക്തമാകുന്നു . മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മൂലം സന്ദർശകരുടെ ഇടപാടുകളിൽ പൂർത്തിയാക്കുന്നതിന് തടസ്സം നേരിടുമെന്നും ജോലിസമയത്ത് കൂടുതൽ സമയം സെൽഫോണിൽ പാഴാക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ട്വിറ്ററിലൂടെ ആഹ്വാനമുണ്ട്.
ജോലിസ്ഥലത്ത് തങ്ങളുടെ ജീവനക്കാർ അവരുടെ സ്വകാര്യ ഫോണുകൾ ഉപയോഗിക്കുന്നത് തടയാൻ മന്ത്രാലയത്തിനോ ഏതെങ്കിലും സ്ഥാപനത്തിനോ ബാധ്യതയുള്ള ഒരു നിയമവും ഇല്ലെന്ന് പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു.
മൊബൈൽ ഫോണുകൾ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയതിനാൽ, മൊബൈൽ ഫോണിന്റെ ഉപയോഗം അനുവദിക്കുന്നതിനായി ഇടവേള സമയത്തോ സന്ദർശകർ ഇല്ലാത്ത സമയത്തോ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ക്രെമീകകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട് .
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു