ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ക്ലബ് വിദ്യാഭ്യാസ ഉപാധ്യക്ഷൻ സാജു സ്റ്റീഫന് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ് യാത്രയയപ്പ് നൽകി. യോഗത്തിന് ക്ലബ്ബ് പ്രസിഡണ്ട് മനോജ് മാത്യു അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ക്ലബ്ബ് അംഗങ്ങളും ആശംസകൾ നേർന്നു സംസാരിച്ചു . പ്രമുഖ് ബോസ് , ഷീബ പ്രമുഖ്, ബിജോ പി ബാബു, ജോൺ മാത്യു പാറപ്പുറത്ത്, ജോമി ജോൺ സ്റ്റീഫൻ, ശ്രീജ പ്രബിഷ് , ഷബീർ സി എച്ച്, അജോയ് ജേക്കബ് ജോർജ് എന്നിവർ സംസാരിച്ചു.
സാജു സ്റ്റീഫൻ മറുപടി പ്രസംഗം നടത്തി . ഭാരവാഹികളോടും എല്ലാ അംഗങ്ങളോടും നന്ദി അറിയിച്ചു. ക്ലബ്ബിൻറെ ഉപഹാരം ഭാരവാഹികൾ കൈമാറി. 2021 മുതൽ ക്ലബ്ബിൽ അംഗമായത് മുതൽ തുടർ വർഷങ്ങളിൽ സെക്രട്ടറി, അംഗത്വ വിഭാഗം ഉപാധ്യക്ഷൻ, വിദ്യാഭ്യാസ വിഭാഗം ഉപാധ്യക്ഷൻ എന്ന് നിലകളിൽ പ്രവർത്തിച്ചിരുന്നു.
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം