ഷോപ്പിംഗ് മാളുകളിലെ ബയോമെട്രിക് ഓഫീസുകൾ ഒക്ടോബർ 1 മുതൽ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചയി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ പ്രസ്താവനയിൽ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസിന് കീഴിലുള്ള വ്യക്തിഗത അന്വേഷണ വകുപ്പുകളിലെ നിയുക്ത ബയോമെട്രിക് വിരലടയാള കേന്ദ്രങ്ങളിൽ അപേക്ഷകർക്ക് സേവനം നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ കേന്ദ്രങ്ങൾ ആഴ്ചയിലുടനീളം രാവിലെ 8:00 മുതൽ രാത്രി 10:00 വരെ പ്രവർത്തിക്കും.
ഈ നിയുക്ത കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുമ്പ് (സഹേൽ) ആപ്ലിക്കേഷൻ വഴി അപ്പോയിൻ്റ്മെൻ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അറിയിച്ചു.
സെപ്റ്റംബർ 30 വരെ, 360, അവന്യൂസ്, അൽ കൗട്ട് മാൾ, ക്യാപിറ്റൽ മാൾ, മിനിസ്ട്രി കോംപ്ലക്സ് എന്നിവയുൾപ്പെടെയുള്ള മാൾ ലൊക്കേഷനുകളിൽ മുൻകൂർ അപ്പോയിൻ്റ്മെൻ്റ് ആവശ്യമില്ലാതെ ബയോമെട്രിക് ഫിംഗർപ്രിൻ്റ് സേവനങ്ങൾ തുടർന്നും ലഭ്യമാകും.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു