January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പ്രവാസികൾക്കുള്ള ബയോമെട്രിക് സേവനങ്ങൾ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ

പ്രവാസികൾക്ക് ബയോമെട്രിക് ഫിംഗർപ്രിന്റ്റ് സേവനങ്ങൾ ദിവസവും രാവിലെ 8:00 മുതൽ രാത്രി 8:00 വരെ നൽകുന്നത് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിച്ചു ,

നിയുക്ത കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് മുമ്പ് “മെറ്റാ” പോർട്ടൽ അല്ലെങ്കിൽ സർക്കാർ ആപ്ലിക്കേഷൻ ആയ “സഹേൽ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രവാസികൾക്ക് ബയോമെട്രിക് വിരലടയാളം സമർപ്പിക്കുന്നതിനുള്ള സമയ പരിധി ഡിസംബർ 31ന് അവസാനിക്കും.

വി​ര​ല​ട​യാ​ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സമയബന്ധിതമായി പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രു​ടെ എ​ല്ലാ ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യു​ന്നു. തു​ട​ക്ക​ത്തി​ല്‍ ഇ​ല​ക്ട്രോ​ണി​ക് പേ​മെ​ന്റു​ക​ള്‍, പ​ണം കൈ​മാ​റ്റം എ​ന്നി​വ താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ക്കും. തു​ട​ര്‍ന്ന് ബാ​ങ്ക്, വി​സ, മാ​സ്റ്റ​ർ കാ​ർ​ഡു​ക​ൾ പി​ന്‍വ​ലി​ക്കും. നി​ക്ഷേ​പ​വും മ​ര​വി​പ്പി​ക്കും .കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​ത​ക​ൾ ഒ​ഴി​വാ​ക്കാ​നും ര​ജി​സ്ട്രേ​ഷ​ൻ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നും അ​ധി​കൃ​ത​ർ അറിയിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!