January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഭവൻസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ഓണാഘോഷം അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു

Times of Kuwait

കുവൈറ്റ് സിറ്റി : ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബും ഭവൻസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കേരളത്തിന്റെ ദേശീയോത്സവമായ ഓണം, 2021 ഓഗസ്റ്റ് 27 ന് വൈകുന്നേരം 5 മുതൽ രാത്രി 8 വരെ സൂം പ്ലാറ്റ്ഫോമിൽ ആഘോഷിച്ചു. വിവിധരാജ്യങ്ങളിൽനിന്നുള്ള പ്രേക്ഷകരുടെ ഗൃഹാതുരതയെ പ്രോജ്വലിപ്പിച്ച വർണ്ണാഭമായ യോഗമായിരുന്നു അത്.
ടോസ്റ്റ്മാസ്റ്റർ റോസ്മിൻ സോയൂസ് ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിക്കുകയും യോഗത്തിന്റെ അടിസ്ഥാന നിയമങ്ങൾ വിശദീകരിക്കുകയും ചെയ്തു. ടോസ്റ്റ്മാസ്റ്റർ ഷീബ പ്രമുഖ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഈ മഹാമാരിയുടെ കാലത്തും ജാതി,മത,വർഗ്ഗ,വർണ്ണ വ്യത്യാസങ്ങൾക്കതീതമായി കേരളീയർ ഒന്നുചേർന്ന് ഓണം ആഘോഷിക്കുന്നതിന്റെ പ്രസക്തി ചൂണ്ടിക്കാണിച്ചു. പ്രശസ്ത മലയാള കവി ശ്രീ കടമ്മനിട്ട രാമകൃഷ്ണന്റെ കവിതയിലെ ഏതാനും വരികൾ ഉദ്ധരിച്ചുകൊണ്ടാണ് അവർ പ്രസംഗം ആരംഭിച്ചത്. മുഖ്യാതിഥി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ബഹുമാനപ്പെട്ട സിബി ജോർജിനെ ടോസ്റ്റ്മാസ്റ്റർ ബിജോ പി.ബാബു സദസ്യർക്ക് പരിചയപ്പെടുത്തി. കുവൈറ്റിലെ ഇന്ത്യക്കാർക്കായി അംബാസഡർ ചെയ്ത നിസ്വാർത്ഥ സേവനങ്ങൾ ടോസ്റ്റ്മാസ്റ്റർ ബിജോ വിശദീകരിച്ചു.

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി അദ്ദേഹം നടത്തിയ ശ്രമങ്ങളെ പരാമർശിച്ചു.
ബഹുമാന്യനായ സിബി ജോർജ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ടോസ്റ്റ്മാസ്റ്റർ പ്രസ്‌ഥാനവുമായുള്ള തന്റെ ബന്ധത്തിന്റെ മനോഹരമായ ഓർമ്മകൾ നെഞ്ചിലേറ്റിയ അദ്ദേഹം ഇരുപത് വർഷം മുമ്പ് ദോഹ ടോസ്റ്റ്മാസ്റ്റർ ക്ലബിൽ നടത്തിയ മഞ്ഞുരുക്കൽപ്രഭാഷണം ഒരിക്കൽകൂടി അവതരിപ്പിച്ചു. നർമ്മത്തിന്റയും ആശയങ്ങളുടെയും സുഗന്ധപൂർണ്ണമായ ചേരുവകളാൽ സമൃദ്ധമായിരുന്നു ആ പ്രഭാഷണം. മാതൃരാജ്യത്തോടും മാതൃഭാഷയോടും ഓണത്തോടും ഉള്ള തൻ്റെ പ്രത്യേക സ്നേഹം അദ്ദേഹം വെളിപ്പെടുത്തി. ടോസ്റ്റ്മാസ്റ്റേഴ്സിന്റെ ഗുണഗണങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. സമൂഹപുരോഗതിക്കായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഭവൻസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബ്, ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബ് തുടങ്ങി കുവൈറ്റിലെ വിവിധ കലാ,സാഹിത്യ,സാംസ്കാരിക, സാമൂഹ്യ സംഘടനകളെ അദ്ദേഹം അഭിനന്ദിച്ചു.

ലോക മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് അന്താരാഷ്ട്ര പ്രസംഗമത്സര വിജയി ടോസ്റ്റ്മാസ്റ്റർ ബോബി അബ്രാഹം മുഖ്യ പ്രഭാഷണത്തിൽ തന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ ആഹ്ളാദകരമായ ഓണാഘോഷങ്ങൾ അനുസ്മരിച്ചു. ഓണത്തിന്റെ സന്ദേശം അദ്ദേഹം ആവർത്തിച്ചു – സമത്വം, നീതി, സത്യസന്ധത, ആമോദം. എല്ലാവരും ഐക്യത്തിലും സ്നേഹത്തിലും സമാധാനത്തിലും ജീവിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. ടോസ്റ്റ്മാസ്റ്റർ ബോബി തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാൻ ടോസ്റ്റ്മാസ്റ്റേഴ്സ് നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആഹ്വാനം ചെയ്തു.

ഫഹാഹീൽ അൽ വതാനിയ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ. രവി അയ്യനോളി യോഗത്തിൽ സന്നിഹിതനായിരുന്നു. ഡിവിഷൻ ഇ ഡയറക്ടർ ടോസ്റ്റ്മാസ്റ്റർ വിശാൽ എഡ്വേർഡ് ഖാൻ, ഏരിയ 19 ഡയറക്ടർ ടോസ്റ്റ്മാസ്റ്റർ ദിനേശ് കുമാർ പാൽ, ഭവൻസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് പ്രസിഡന്റ് ടോസ്റ്റ്മാസ്റ്റർ കൊണ്ടൽ റെഡ്ഡി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

      

ഭവൻസിലെ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വർണ്ണാഭമായ കലാസാംസ്കാരിക പരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകി. പരമ്പരാഗത ഓണ നൃത്തരൂപമായ “തിരുവാതിര”, കീബോർഡ് പ്ലേ, ഓണപ്പാട്ടുകൾ, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, അന്താക്ഷരി, പദ്യപാരായണം, സ്കിറ്റ് എന്നിവ പ്രേക്ഷകർ ആസ്വദിച്ചു. ടോസ്റ്റ്മാസ്റ്റർമാരായ പ്രതിഭ ഷിബു, ഷീബ പ്രമുഖ്, സൂസൻ എബ്രഹാം, ഭവിത ബ്രൈറ്റ്, റോസ്മിൻ സോയൂസ്, ബിജോ പി.ബാബു, ജിജു രാമൻകുളത്ത്, പ്രശാന്ത് കവളങ്ങാട്, ലൂസി ചെറിയാൻ, സതീഷ് കുമാർ, അബ്രഹാം ജോൺ, പ്രമുഖ് ബോസ്, മഹേഷ് അയ്യർ, ശ്രീ. ഷിബു, ശ്രീമതി സീമ ജിജു, ശ്രീമതി ലിജിയ പ്രശാന്ത്, കുമാരി ബ്രീസ ബ്രൈറ്റ്, കുമാരി ചൈതന്യ ലക്ഷ്മി, കുമാരി അഞ്ജനാ സന്തോഷ്, കുമാരി ദീന എൽസ ജോർജ്, ശ്രീമതി ബെറ്റി ബിജോ, കുമാരി അലീന ബിജോ, കുമാരി മല്ലിക ലക്ഷ്മി, മാസ്റ്റർ ദർശൻ ജിജു, മാസ്റ്റർ സാരംഗ് സുനിൽ എന്നിവരാണ് കലാസാംസ്കാരിക പരിപാടികളിൽ പങ്കെടുത്തവർ.
ടോസ്റ്റ്മാസ്റ്റർ യോഗങ്ങളിലെ പ്രധാന ആകർഷണമായ തൽസമയ പ്രസംഗങ്ങൾക്ക് ടോസ്റ്റ്മാസ്റ്റർ ഭവിത ബ്രൈറ്റ്, പ്രമുഖ് ബോസ്, ജിജു രാമൻകുളത്ത് എന്നിവർ നേതൃത്വം നൽകി.

ഇവന്റ് ചെയർ ടോസ്റ്റ്മാസ്റ്റർ അജോയ് ജേക്കബ് ജോർജ് കലാസംസ്കാരിക പരിപാടികൾ അവതരിപ്പിച്ചവർക്കും യോഗപങ്കാളികൾക്കും അണിയറപ്രവർത്തകർക്കും നന്ദി പ്രകാശിപ്പിക്കുകയും അഭിനന്ദന സാക്ഷ്യപത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു.
ഊർജ്ജസ്വലരായ അവതാരകകർ ടോസ്റ്റ്മാസ്റ്റർ പ്രതിഭ ഷിബുവും സൂസൻ എബ്രഹാമും യോഗനടപടികൾ കാര്യക്ഷമമായി നിയന്ത്രിച്ചു. ഈ ഓണാഘോഷപരിപാടികൾ പ്രേക്ഷകർക്ക് മറക്കാനാവാത്ത അനുഭൂതി പകർന്നു നൽകി.
ലോകമെമ്പാടുമുള്ള ക്ലബുകളുടെ ശൃംഖലയിലൂടെ പ്രസംഗകലയും നേതൃത്വനൈപുണ്യവും പഠിപ്പിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത വിദ്യാഭ്യാസ സ്ഥാപനമാണ് ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ. അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ അംഗത്വം 149 രാജ്യങ്ങളിലെ 15,800 ലധികം ക്ലബുകളിൽ 300,000 കവിഞ്ഞു. 1924 മുതൽ, ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ കൂടുതൽ ആത്മവിശ്വാസമുള്ള പ്രഭാഷകരും ആശയവിനിമയക്കാരും നേതാക്കളുമാകാൻ സഹായിച്ചു.

ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിനെക്കുറിച്ചും ഭവൻസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിനെക്കുറിച്ചും കൂടുതലറിയാൻ താഴെ പറയുന്ന വ്യക്തികളെ ബന്ധപ്പെടുക.
ഷീബ പ്രമുഖ് – വാട്ട്‌സ്ആപ്പ് +91 9895338403
പ്രതിഭ ഷിബു- വാട്ട്‌സ്ആപ്പ് +965-96682853
കൊണ്ടൽ റെഡ്ഡി- വാട്ട്‌സ്ആപ്പ് +965-60672378
സൂസൻ എബ്രഹാം– വാട്ട്‌സ്ആപ്പ് +965-66295657

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!