ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: മനുഷ്യനെ ചരിത്ര മനുഷ്യനാക്കിയത് കഥകൾ ആണെന്ന് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റഴ്സ് ക്ലബ്ബിൻറെ രണ്ടാം വാർഷികം ‘ഭാവനീയം 2022’ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യ പ്രജ്ഞയിൽ കാലബോധമുണ്ടാക്കിയത് കഥകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലബ് പ്രസിഡൻ്റ് ബിജോ പി ബാബു അധ്യക്ഷത വഹിച്ചു. മുൻ അധ്യക്ഷ ഷീബ പ്രമുഖ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡിസ്ട്രിക്ട് 20 ഡയറക്ടർ ഖാലിദ് അബ്ദുള്ള, ഡിവിഷൻ ഇ ഡയറക്ടർ മറിയം രംഗത്ത്, ഏരിയ 19 ഡയറക്ടർ സുനിൽ എൻ എസ് എന്നിവർ ആശംസകൾ നേർന്ന സംസാരിച്ചു. സ്ഥാപക അധ്യക്ഷൻ പ്രമുഖ് ബോസ് ക്ലബ്ബിൻറെ നാൾ വഴികൾ വിവരിച്ചു. നോവലിസ്റ്റ് ബെന്യാമിൻ, അഭിനേതാവ് തമ്പി ആൻറണി, ഗായിക പി സുശീല ദേവി, വാർത്ത അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിം എന്നിവരുടെ ആശംസ സന്ദേശങ്ങൾ വീഡിയോ പ്രക്ഷേപണം നടത്തി.
ഭവൻസ് സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ , അരുൺ പ്രസാദ് തുടങ്ങിയവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ആനന്ദ് പിള്ള നിമിഷ പ്രസംഗ അവതരണം നടത്തി. അജോയ് ജേക്കബ് ജോർജ്, സീമ ജിജു എന്നിവർ അവതാരകരും ജോൺ മാത്യു പാറപ്പുറത്ത്, ജിജു രാമൻകുളത്ത്, സുനിൽ തോമസ് എന്നിവർ മോഡറേറ്റർമാരുമായി നടന്ന യോഗത്തിന് ജോമി ജോൺ സ്റ്റീഫൻ സമയ നിയന്ത്രണം നിർവഹിച്ചു. ഇവൻ്റ് ചെയർ സാജു സ്റ്റീഫൻ കൃതജ്ഞത രേഖപ്പെടുത്തി
അംഗങ്ങളുടെ പ്രഭാഷണ പാഠവും നേതൃത്വ ഗുണവും വർദ്ധിപ്പിക്കാനുള്ള പാഠ്യ പദ്ധതികളുമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ടോസ്റ് മാസ്റ്റേഴ്സ് ഇൻറർനാഷണലിലെ കുവൈറ്റിലെ ഏക മലയാളം ക്ലബ്ബാണ് ഭവൻ കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്. ക്ലബ്ബിനെ പറ്റി കൂടുതൽ അറിയുവാൻ ബന്ധപ്പെടുക.
ബിജോ പി ബാബു – 97671194
സാജു സ്റ്റീഫൻ – 67611674
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു