ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് വാർഷിക പ്രസംഗ മത്സരം സംഘടിപ്പിച്ചു. അന്താരാഷ്ട്ര പ്രഭാഷണം, നിമിഷ പ്രസംഗം, നർമ്മ പ്രഭാഷണം, മൂല്യനിർണയ പ്രഭാഷണം എന്നീ നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ക്ലബ് അംഗങ്ങൾ മാറ്റുരച്ചു. ക്ലബ് അധ്യക്ഷ ഷീബ പ്രമുഖ് മുഖ്യ സംഘാടകയായ മത്സരത്തിൽ ജോർജ് മേലാടൻ (ഒമാൻ), ശബരി പ്രസാദ് ( ഖത്തർ ) എന്നിവർ മുഖ്യ വിധികർത്താക്കളായി.
ബീത ജോൺസൺ , സിബി ജോസഫ്, സുനിൽ തോമസ്, കുമാർ ആൻറണി എന്നിവർ ആയിരുന്നു വിവിധ മത്സര അധ്യക്ഷന്മാർ. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ മത്സരത്തിൽ താഴെ പറയുന്നവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി
അന്താരാഷ്ട്ര പ്രഭാഷണം
1. ജോൺ മാത്യു പാറപ്പുറത്ത്
2. പ്രമുഖ് ബോസ്
3. സാജു സ്റ്റീഫൻ
നിമിഷ പ്രസംഗം
1. പ്രമുഖ് ബോസ്
2. സാജു സ്റ്റീഫൻ
3. റോസ്മിൻ സോയൂസ്
നർമ്മ പ്രഭാഷണം
1. പ്രതിഭ ഷിബു
2. റോസ്മിൻ സോയൂസ്
3. സാജു സ്റ്റീഫൻ
മൂല്യനിർണയ പ്രഭാഷണം
1. പ്രമുഖ് ബോസ്
2. സാജു സ്റ്റീഫൻ
3. പ്രതിഭ ഷിബു
വിജയികളിൽ ഒന്നാം സ്ഥാനക്കാർ കുവൈറ്റിനെ പ്രതിനിധീകരിച്ച് ലോകമലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് മത്സരങ്ങളിൽ പങ്കെടുക്കും.
അംഗങ്ങളിൽ പ്രഭാഷണ കല, ആശയവിനിമയം , നേതൃപാടവം എന്നിവ പാഠ്യപദ്ധതി വഴി പരിശീലിപ്പിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻ്റർനാഷണലിലെ ഏക മലയാളം ക്ലബ്ബാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്. ക്ലബ്ബിൽ അംഗത്വം എടുക്കാൻ താത്പര്യം ഉളളവർ ചുവടെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
ഷീബ പ്രമുഖ് ( 96722173)
പ്രതിഭ ഷിബു ( 96682853)
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്മിയ സൂപ്പര്മെട്രോ മെഡിക്കല് സെന്ററില്
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ