Times of Kuwait
കുവൈറ്റ് സിറ്റി :കുവൈറ്റിലെ മലയാളി മാതൃഭാഷ സ്നേഹികളുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ഒന്നാം വയസ്സിലേക്ക്. 2020 ജൂലായ് ഒന്നിന് തുടക്കം കുറിച്ച ക്ലബ്ബിന്റെ ഒന്നാം വാർഷികം ജൂലൈ 2 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ നടക്കും.
വാർഷിക യോഗത്തിൽ മുഖ്യാതിഥിയായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐ.എ.എസ്, “പുതുതലമുറയ്ക്ക് അന്യമാകുന്ന മാതൃഭാഷ” എന്ന വിഷയത്തെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. കുവൈറ്റിലെ പ്രമുഖ വ്യക്തികളും ടോസ്റ്റ്മാസ്റ്റർമാറും പങ്കെടുക്കുന്ന ഈ വാർഷിക ദിനത്തിൽ വിവിധ കലാ പരിപാടികളും തത്സമയ വിഷയ പ്രഭാഷണ മത്സരവും ഉണ്ടായിരിക്കുന്നതാണ്.
ക്ലബ് പ്രസിഡന്റ് ടോസ്റ്റ്മാസ്റ്റർ ഷീബ പ്രമുഖ് അധ്യക്ഷത വഹിക്കും
യോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് സൂം പ്ലാറ്റ്ഫോമിൽ ഐഡി : 840 3087 9843
പാസ്സ്‌വേർഡ്: bkmtc2021 എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ബിജോ.പി.ബാബു: + 965 97671194
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ