Times of Kuwait
കുവൈറ്റ് സിറ്റി : ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് കേരളപിറവി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഷീബ പ്രമുഖിൻറെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ ആയിരുന്നു മുഖ്യ അതിഥി. സൂസൻ എബ്രഹാം സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ , ഡെല്‍ഹി പബ്ലിക് സ്കൂള്‍ അധ്യാപിക ടോസ്റ്റ്മാസ്റ്റർ ലൂസി അന്നാമ്മ ചെറിയാൻ എന്നിവര്‍ ചേര്‍ന്ന് യോഗനടപടികള്‍ നിയന്ത്രിച്ചു.
ഭാഷ അടിസ്ഥാനമായി കേരളസംസ്ഥാനം രൂപവത്കരിച്ചതിന്‍റെ ചരിത്രവും മലയാള ഭാഷയുടെ വളര്‍ച്ചയും വെല്ലുവിളികളും ഡോ. ജോര്‍ജ് ഓണക്കൂര്‍ തന്‍റെ മുഖ്യ പ്രഭാഷണത്തിലൂടെ വിശദമാക്കി. ഭാഷ വളരണമെങ്കിൽ അത് അധികാരത്തിന്‍റെ ഭാഷ കൂടിയാകണം, രാഷ്ട്രീയമായ പശ്ചാത്തലവും അത് വളർത്താനുള്ള ഇച്ഛാശക്തിയും അത്യാവശ്യമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. നിര്‍ഭാഗ്യവശാല്‍ മാതൃഭാഷയായ മലയാളത്തിന് അർഹിക്കുന്ന പ്രോത്സാഹനം ലഭിക്കുന്നില്ല, ഓണക്കൂര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു അനുവാചകരുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.
പ്രമുഖ ബോസ്, അരുൺ പ്രസാദ് , റോസ്മിൻ സോയൂസ് തുടങ്ങിയവർ പ്രഭാഷണം നടത്തുകയും, ഭവിത ബ്രൈറ്റ് , ചൈതന്യ ലക്ഷ്മി, അദ്വൈത അരുൺ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ജോൺ പാറപ്പുറത്ത് കൃതജ്ഞത രേഖപ്പെടുത്തി.
ലോകമെമ്പാടുമുള്ള ക്ലബുകളുടെ ശൃംഖലയിലൂടെ അംഗങ്ങളുടെ പ്രഭാഷണകലയും നേതൃനൈപുണ്യവും വളർത്തിയെടുക്കുന്നതിന് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ. അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന 300,000 അംഗങ്ങളും, 15,800 ക്ലബ്ബുകളും ആയി,149 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്നു.1924 മുതൽ, ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ കൂടുതൽ ആത്മവിശ്വാസമുള്ള പ്രഭാഷകരും ആശയവിനിമയനൈപുണ്യമുള്ള നേതാക്കളുമാകാൻ സഹായിക്കുന്നു.
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിനെക്കുറിച്ച് കൂടുതലറിയാൻ താഴെ പറയുന്ന വ്യക്തികളെ ബന്ധപ്പെടുക.
ഷീബ പ്രമുഖ് – വാട്ട്‌സ്ആപ്പ് +91 9895338403
പ്രതിഭ ഷിബു- വാട്ട്‌സ്ആപ്പ് +965-96682853
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്