സാമൂഹ്യ സേവനത്തിൽ മികവു പുലർത്തുന്നവർക്കായി സേവനം കുവൈറ്റ് ഏർപ്പെടുത്തിയ “സേവനം കുവൈറ്റ് ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡിന് ” കുവൈറ്റിൽ നിന്നും ആറ് പ്രമുഖ വ്യക്തിത്വങ്ങൾ അർഹരായി. ഡോക്ടർ സുസോവന സുജിത് നായർ, ഷൈനി ഫ്രാങ്ക്, സി.എച്ച്. സന്തോഷ്, സിറാജ് കടക്കൽ, രാജൻ തോട്ടത്തിൽ, അജ്മൽ വേങ്ങര എന്നിവരാണ് ഈ അംഗീകാരത്തിന് അർഹരായത്.
ഒന്നാം വാർഷികത്തോടനുബന്ധിച്ച് കബ്ദിൽ നടന്ന ചടങ്ങിൽ ആണ് അവാർഡുകൾ വിതരണം ചെയ്തത്. 9 പേരടങ്ങുന്ന സ്ക്രീനിംഗ് കമ്മിറ്റിയാണ് അവാർഡിനർഹരായവരെ തെരെഞ്ഞടുത്തത്. ഇരുപത് പേരിൽ നിന്നുമാണ് വിവിധ പ്രവർത്തന മണ്ഡലങ്ങളിൽ നിന്നും അർപ്പണ മനോഭാവത്തോടെ പ്രവൃത്തിച്ച് വരുന്ന, ആറ് സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകരെ മികവിൻ്റെ അടിസ്ഥാനത്തിൽ അവാർഡിനായി തെരഞ്ഞെടുത്തത്.
സേവനം കുവൈറ്റ് പ്രസിഡൻ്റ് ബൈജു കിളിമാനൂർ, ജനറൽ സെക്രട്ടറി സിബി, ജോയിൻ്റ് ട്രഷറർ ഷാജിത, ജോ. പ്രോഗ്രാം കൺവീനർമാരായ
പ്രീതാഹരി, മനോജ്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സുരേഷ്, സുനിൽ കൃഷ്ണ, ആർട്ട് & കൾച്ചറൽ കമ്മിറ്റി കോഡിനേറ്റർ ചെങ്ങന്നൂർ
ജയകുമാർ, സേവനം മെഡിക്കൽ ഗിൽഡിൻ്റെ കോഡിനേറ്റർ പ്രേം തുഷാർ എന്നിവർ അവാർഡ് ദാന ചടങ്ങിൽ സംസാരിച്ചു.
തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പ് ഡോ. സുസോവന സുജിത്ത് നായർ ഉത്ഘാടനം ചെയ്തു. “പ്രമേഹവും, ആഹാര നിയന്ത്രണവും ” എന്ന വിഷയത്തെ അധികരിച്ച് മെഡിക്കൽ പ്രൊഫഷണൽ സുജീഷ് ഗോവിന്ദ് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നോർക്കയുടെ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് സി.എച്ച് സന്തോഷും ക്ലാസ്സെടുത്തു. മധുരിക്കും ഓർമ്മകൾ എന്ന് പേരിട്ട വാർഷികാഘോഷ പരിപാടികൾ രണ്ട് ദിവസമായി ആണ് നടന്നത്. വിസ്മയ മ്യൂസിക്ക് ബാൻഡിൻ്റെ മെഗാഷോക്ക് പുറമേ അൻപതോളം കലാകാരന്മാർ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങിൽ അവതരിപ്പിച്ചു.
More Stories
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.