ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി: രക്തദാന സന്ദേശങ്ങൾ പ്രചരിപ്പിച്ചും രക്തദാന പ്രോത്സാഹനം നൽകിയും പ്രവർത്തിക്കുന്ന ബ്ലഡ് ഡോണേഴ്സ് കേരള-കുവൈറ്റ് ചാപ്റ്ററിന്(ബി.ഡി.കെ) ആദരം.രക്തദാന ദിനത്തോടനുബന്ധിച്ച് കുവൈത്ത് ആരോഗ്യ വകുപ്പും സെൻട്രൽ ബ്ലഡ്ബാങ്കും ചേർന്ന് കുവൈത്തിലെ രക്തദാതാക്കളെയും സംഘടനകളെയും ആദരിച്ചു. ചടങ്ങിൽ ബി.ഡി.കെക്കുവേണ്ടി കോഡിനേറ്റർ നളിനാക്ഷൻ മൊമെന്റോ ഏറ്റുവാങ്ങി. രക്തദാന സേനത്തിൽ ബി.ഡി.കെ നൽകികൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ ബ്ലഡ്ബാങ്ക് അധികൃതർ പ്രശംസിച്ചു.
പുരസ്കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും, സഹജീവികളുടെ ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന എല്ലാ രക്തദാതാക്കളെയും സംഘടനകളെയും നന്ദി അറിയിക്കുന്നതായും തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നതായും ബി.ഡി.കെ അറിയിച്ചു.
കുവൈത്തിൽ രക്തദാന ക്യാമ്പുകൾ, രക്തദാന ബോധവൽക്കരണ ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുവാൻ താൽപര്യപ്പെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും ബി ഡി കെ കുവൈത്ത് ഹെൽപ് ലൈൻ നമ്പരായ 9981 1972 / 6999 7588 എന്നിവയിൽ ബന്ധപ്പെടാം.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു