പ്രവാസികൾക്ക് ബയോമെട്രിക് ഫിംഗർപ്രിൻ്റ് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31 അടുത്തിരിക്കെ, ഇത് പാലിക്കാത്ത വ്യക്തികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ തയ്യാറെടുത്ത് ബാങ്കുകൾ . റിപ്പോർട്ടുകൾ പ്രകാരം, രണ്ടാം ഘട്ടമെന്ന നിലയിൽ മുന്നറിയിപ്പും ഭാഗിക ബ്ലോക്കും ഒടുവിൽ അക്കൗണ്ടിൽ ഫുൾ ബ്ലോക്കും നൽകി ബാങ്ക് പ്രക്രിയ ആരംഭിക്കും. ബയോമെട്രിക് നടത്താത്ത പ്രവാസികൾക്ക് ബാങ്കുകൾ മുന്നറിയിപ്പ് സന്ദേശം അയയ്ക്കാൻ അടുത്തയാഴ്ച ആരംഭിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .
ഡിസംബർ 15 മുതൽ, അക്കൗണ്ട് ബാലൻസ് പ്രദർശിപ്പിക്കുന്നത് നിർത്തി വെക്കും കൂടാതെ അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റുകൾ നേടുക, അക്കൗണ്ടുകൾക്കിടയിൽ ഫണ്ട് ട്രാൻസ്ഫർ ചെയ്യുക എന്നിവ ഉൾപ്പെടെ എല്ലാ ഇലക്ട്രോണിക് ബാങ്കിംഗ് ചാനലുകളും ബാങ്കുകൾ താൽക്കാലികമായി നിർത്തിവയ്ക്കും.
മൂന്നാം ഘട്ടത്തിൽ, ഡിസംബർ 31-ന് മുമ്പ് ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ള എല്ലാ കാർഡുകളും ബാങ്കുകൾ സസ്പെൻഡ് ചെയ്യും. ഈ കാലയളവിൽ, നിയമലംഘകർക്ക് അവരുടെ കാർഡുകൾ സജീവമാക്കുന്നതിന് ബയോമെട്രിക് ഫിംഗർപ്രിൻ്റ് നില ശരിയാക്കുന്നത് വരെ അവരുടെ ബാലൻസുകളിൽ നിന്ന് പണം ലഭിക്കുന്നതിന് ബാങ്ക് ശാഖ സന്ദർശിക്കേണ്ടാതായി വരും . അസൗകര്യങ്ങൾ ഒഴിവാക്കാനും സാമ്പത്തിക, സർക്കാർ സേവനങ്ങളിലേക്കുള്ള തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കാനും പ്രവാസികൾ ഉടൻ നടപടിയെടുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു .
ബയോമെട്രിക് ഫിംഗർപ്രിൻ്റ് രജിസ്ട്രേഷൻ സമയപരിധി ഡിസംബർ 31 നു അവസാനിക്കും .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്