ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് കൂടുതൽ മനുഷ്യശേഷി നൽകുമെന്ന് കുവൈറ്റിലെ ബംഗ്ലാദേശ് അംബാസഡർ എംഡി ആഷിഖ് അൽ-സമാൻ അറിയിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ഡയറക്ടർ ജനറൽ ഡോ മുബാറക് അൽ അസ്മിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് അൽ സമാൻ ഇക്കാര്യം അറിയിച്ചത്.
കുവൈറ്റിലെ ബംഗ്ലാദേശി തൊഴിലാളികളുടെ ശതമാനത്തിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. കുവൈത്തിന് കൂടുതൽ മനുഷ്യശേഷിയും അനുബന്ധ സൗകര്യങ്ങളും നൽകാൻ തന്റെ രാജ്യം തയ്യാറാണെന്ന് കൂടിക്കാഴ്ചയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി