കുവൈത്ത് സിറ്റി : ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെന്റര് 5 ദിനാറിന്റെ പ്രത്യേക ഡയബറ്റിക് ചെക്ക്-അപ്പ് പാക്കേജ് അവതരിപ്പിച്ചു.”രോഗ പ്രതിരോധമാണ് ചികിത്സയേക്കാൾ ഉത്തമം” എന്ന ആപ്ത വാക്യം മുൻനിർത്തിയാണ് ലോക പ്രമേഹ ദിനതോടനുബന്ധിച്ചു കുവൈത്ത് ബദർ അൽ സമ മെഡിക്കൽ സെന്റർ അഞ്ചു ദിനാറിനു പ്രത്യേക പ്രമേഹ പരിശോധന പാക്കേജ് അവതരിപ്പിക്കുന്നത് എന്ന് മാനേജ്മെന്റ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക വഴി പ്രമേഹരോഗ നിയന്ത്രണത്തിനു നിങ്ങളെ സഹായിക്കും. വൃക്കകളുടെ പരാജയം, ഹൃദയാഘാതം, സ്ട്രോക്ക്, അവയവങ്ങൾ മുറിച്ചുമാറ്റുക മുതലായവയുടെ പ്രധാന കാരണം പ്രമേഹമാണ്.FBS/RBS, PPBS, HBAIC ടെസ്റ്റുകളാണ് ഈ പാക്കേജിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ, സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ഉണ്ടായിരിക്കും.നവംബർ അവസാനം വരെയുള്ള തുടർ ലാബ് പരിശോധനകൾക്ക് 25% എക്സ്ക്ലൂസീവ് ഡിസ്കൗണ്ടും 1 വർഷത്തെ സാധുതയുള്ള സൗജന്യ ബദർ ഹെൽത്ത് കാർഡും ഇതോടൊപ്പം നൽകുന്നു.ഈ ഓഫർ നവംബർ 14 മുതൽ നവംബർ 30 വരെ ഉണ്ടായിരിക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ അറിയിച്ചു.
അഷ്റഫ് ആയൂർ (കൺട്രി ഹെഡ്), അബ്ദുൾ റസാഖ് (ബ്രാഞ്ച് മാനേജർ) എന്നിവർ ഡയബറ്റിക് ചെക്ക്-അപ്പ് പാക്കേജ് വാർത്താ സമ്മേളത്തിൽ ഔദ്യോഗികമായി അവതരിപ്പിച്ചു.വാർത്താ സമ്മേളനത്തിൽ സന (ബാൻഡിംഗ് & മീഡിയ മാർക്കറ്റിംഗ്) പ്രീമ (മാർക്കറ്റിംഗ് കോർഡിനേറ്റർ),രഹജൻ (മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്), ഷെറിൻ (ടെലിമാർക്കറ്റിംഗ് സോഷ്യൽ മീഡിയ), ഖാദർ (ഫീൽഡ് മാർക്കറ്റിംഗ്), റിഫായി (ബിസിനസ് ഡെവലപ്മെന്റ് കോഓർഡിനേറ്റർ), താസിർ (ഇൻഷുറൻസ് കോർഡിനേറ്റർ) എന്നിവരും പങ്കെടുത്തു.
യൂറോളജി, ഓർത്തോപീഡിക്സ്, ജനറൽ സർജറി, പീഡിയാട്രിക്സ്, ഇഎൻടി, ഡെന്റിസ്ട്രി, ഒബ്സ്റ്റട്രിക്സ് ഗൈനക്കോളജി, ഒഫ്താൽമോളജി,ഡെർമറ്റോളജി & കോസ്മെറ്റോളജി, ജനറൽ / കോസ്മെറ്റോളജി, മെഡിസിൻ, ഫാമിലി മെഡിസിൻ, റേഡിയോളജി, ലബോറട്ടറി, ഫാർമസി, തുടങ്ങിയ വിപുലമായ സ്പെഷ്യാലിറ്റി മെഡിക്കൽ സേവനങ്ങൾ ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ ലഭ്യമാണ്.
More Stories
കുവൈറ്റിൽ 47ാ മത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി
കുവൈറ്റ് ആർട്ടിക്കിൾ 18 റസിഡൻസി ഉടമകൾക്കുള്ള ബിസിനസ് രജിസ്ട്രേഷൻ നിയന്ത്രണം തുടരുന്നു
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും