ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ സ്വദേശികളുടെ ശരാശരി പ്രതിമാസ വേതനത്തിൽ വർദ്ധനവ് എന്ന് കണക്കുകൾ. സർക്കാർ, സ്വകാര്യ മേഖലകളിൽ കുവൈറ്റികളുടെ ശരാശരി പ്രതിമാസ വേതനം 1,538 ദിനാർ (2022 ആദ്യ പാദത്തിന്റെ അവസാനത്തിൽ 1,504 ദിനാർ) ആണെന്ന് അൽ-ഷാൽ വാരിക റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, പ്രവാസികളുടെ ശരാശരി വേതനം 337 ദിനാർ ആണ് (2022 ആദ്യ പാദത്തിന്റെ അവസാനം 342 ദിനാർ). ഗാർഹിക തൊഴിലാളികളെ ഉൾപ്പെടുത്താതെയാണ് ഈ കണക്കുകൾ. ഇത് കുവൈറ്റികളല്ലാത്തവരുടെ വേതന നിരക്കിൽ കാര്യമായ സ്വാധീനം ചെലുത്തും.
സർക്കാർ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം ഏകദേശം 3,73000 തൊഴിലാളികളാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം