ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ലബനനിൽ നിന്ന് കുവൈറ്റിലേക്ക് 800 കിലോഗ്രാം മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ലബനനിലെ കുവൈറ്റ് നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷന്റെ ഓഫീസുമായി ഏകോപിപ്പിച്ച് ആണ് കുവൈറ്റിലേക്ക് 800 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമം ലബനീസ് അധികൃതർ പരാജയപ്പെടുത്തിയത്.
ഓപ്പറേഷനിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്തതായും പിടിച്ചെടുത്ത വസ്തുക്കളുമായി ആഭ്യന്തര സുരക്ഷാ സേനയുടെ ജനറൽ ഡയറക്ടറേറ്റിലെ സെൻട്രൽ നാർക്കോട്ടിക് കൺട്രോൾ ഓഫീസിലേക്ക് റഫർ ചെയ്തതായും പ്രസ്താവനയിൽ പറയുന്നു. മറ്റുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങി കുവൈറ്റ് ഇന്ത്യൻ എംബസ്സി
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു