Times of Kuwait
കുവൈത്ത് സിറ്റി: ഓക്സ്ഫോർഡ് ആസ്ട്രസെനക കോവിഡ് രണ്ടാം വാക്സിനായുള്ള കാത്തിരിപ്പ് നീളുന്നു. ആസ്ട്രസെനക വാക്സിൻ മൂന്നാം ബാച്ച് വിതരണത്തിന് ജൂൺ എട്ടുവരെ കാത്തിരിക്കണം എന്നാണ് ആരോഗ്യം മന്ത്രാലയത്തിൽ നിന്നുള്ള സൂചന. ലാബ് പരിശോധന പൂർത്തിയാകാത്തതാണ് പ്രശ്നം. ചൊ
വ്വാഴ്ച പൂർത്തിയാകുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.
ആദ്യഡോസ് ആസ്ട്രസെനക സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വൈകുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. രണ്ട് ബാച്ചുകൾക്ക് ശേഷം മൂന്നാം ബാച്ച് വൈകുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മൂന്നുമാസത്തെ ഇടവേളയിലാണ് ആസ്ട്രസെനക വാക്സിൻ രണ്ട് ഡോസ് നൽകുന്നത്.
ആദ്യ ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനക വാക്സിൻ
നൽകിയവർക്ക് രണ്ടാം ഡോസ് ഫൈസർ നൽകുന്നതിന്റെ സാധ്യത പരിശോധിക്കുക വരെ ആരോഗ്യമന്ത്രാലയം ചെയ്തിരുന്നു.
പുതുതായി ഈ വാക്സിൻ ആർക്കും നൽകുന്നില്ല. ജൂൺ എട്ടിന് ലാബ് പരിശോധന പൂർത്തിയായാൽ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് സ്വീകരിക്കാൻ സന്ദേശം അയച്ചുതുടങ്ങും.അതേസമയം, ആശങ്കപ്പെടാനില്ലെന്നും ആസ്ട്രസെനക കമ്പനി അധികൃതരുമായും പ്രാദേശിക ഏജൻറുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും രണ്ടാം ഡോസ് വാക്സിൻ നൽകുന്നത് അനിയന്ത്രിതമായി നീളില്ലെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു