കുവൈറ്റ് സിറ്റി :കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈറ്റ് (കെ.ഇ.എ ) വാർഷിക ജനറൽബോഡി യോഗം കാലിക്കറ്റ് ലൈവ് എക്സ്പ്രസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി പ്രസിഡന്റ് ഷെറിൻ മാത്യു വിന്റെ അധ്യക്ഷതയിൽ ഷറഫുദ്ദീൻ കണ്ണോത്ത് (കെ എം സി സി )യോഗം ഉദ്ഘാടനം നിർവഹിച്ചു .
പ്രദീപ് വേങ്ങാട് സ്വാഗതവും ,സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ടും ഹരീന്ദ്രൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന പൊതു ചർച്ചയിൽ അസോസിയേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളളെ കുറിച്ചും മറ്റു പൊതു പ്രശ്നങ്ങളെക്കുറിച്ചും വിശദമായ ചർച്ച നടന്നു തുടർന്ന് 27 അംഗ എക്സിക്യൂട്ടിവി നെ തിരഞ്ഞെടുത്തു. പ്രസിഡന്റ് റോയ് ആൻഡ്രൂസ് ,ജനറൽ സെക്രട്ടറി ദീപു അറക്കൽ ,ട്രഷറർ ഹരീന്ദ്രൻ ,വനിത ചെയർപേഴ്സൺ സോണിയ ,വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ ,രക്ഷാധികാരി പ്രേമൻ ഇല്ലത്ത്,അഡ്വൈസറി ബോർഡ് പ്രദീപ് ,ഡൊമിനിക് ,ജയകുമാരി,ജോയിന്റ് സെക്രട്ടറി അനൂപ് ,മെമ്പർഷിപ്പ് കോർഡിനേറ്റർ പ്രകാശൻ എന്നിവരെ ഐക്യകണ്ഠേന യോഗം തെരഞ്ഞെടുത്തു .ഹരീന്ദ്രൻ നന്ദിയും പറഞ്ഞു .
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ