കുവൈറ്റിലെ അദ്ധ്യാപകരെ ആദരിക്കുന്ന കിപ്‌കോ ഏഷ്യാനെറ്റ് ന്യൂസ് എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് ഇന്ന് വൈകീട്ട് ആറ് മണിക്ക് അഹമ്മദിയിലുള്ള ഫഹാഹീൽ അൽ വതനിയ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് മുൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ മുക്താർ അബ്ബാസ് നാഗ്‌വി നിർവഹിക്കും , ഇന്ത്യൻ അംബാസിഡർ ഓഫ് കുവൈറ്റ് ഡോ. ആദർശ് സ്വൈയ്ക , സെൻട്രൽ ബോർഡ് ഓഫ് സെക്കന്ഡറി എഡ്യൂക്കേഷൻ ( സി ബി എസ് ഇ ) റീജിണൽ ഓഫീസ് ആൻഡ് സെന്റര് ഓഫ് എക്സ്സലൻസ് ഡയറക്ടർ ഡോ . റാം ശങ്കർ എന്നിവർ മുഖ്യതിഥികളാകുന്ന ചടങ്ങിൽ കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള അദ്ധ്യാപകരും വിവിധ ശ്രേണികളിൽ നിന്നുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും .
പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ ശ്രീ നരേഷ് അയ്യറും പ്രശസ്ത ഇൻസ്‌ട്രുമെന്റലിസ്റ് പ്രകാശ് ഉള്ളെരിയും ചടങ്ങിന് മാറ്റ് കൂട്ടും , കൂടാതെ കുട്ടികളുടെ നൃത്ത പരിപാടിയും ചടങ്ങിൻറെ ഭാഗമായി അരങ്ങേറും .
More Stories
ഇന്ത്യൻ എംബസ്സി വഫ്രയിൽ കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നു
കുവൈറ്റിൽ തിരുവല്ല സ്വദേശിനിയായ മലയാളി നഴ്സ് മരണപ്പെട്ടു
മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ കുവൈത്ത് ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്