ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : മാവേലിക്കര ബിഷപ്പ് മൂർ കോളേജ് അലുമ്നി അസോസിയേഷൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ആർട്ടിസ്റ്റ് എം.വി.ജോൺ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു . നാളെ, സെപ്റ്റംമ്പർ 16 ശനിയാഴ്ച വൈകിട്ട് 6.30 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ആണ് യോഗം നടക്കുക. ബിഷപ്പ്മൂർ അലുമ്നിയുടെ മുതിർന്ന അംഗവും, സജീവ പ്രവർത്തകനുമായിരുന്ന എം.വി.ജോൺ കുവൈറ്റ് ചെസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കയാണ് അന്തരിച്ചത് . കുവൈറ്റിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ പതിറ്റാണ്ടുകളായി നിറ സാന്നിധ്യമായിരുന്ന മികച്ച കലാകാരനായിരുന്നു ആർട്ടിസ്റ്റ് എം.വി. ജോൺ. ചിത്രകാരൻ, ക്രിയേറ്റീവ് ഡയറക്ടർ,സീരിയൽ, ചലച്ചിത്രകാരനായും തുടങ്ങി വ്യത്യസ്ഥ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. കുവൈറ്റിൽ പരസ്യരംഗത്ത് ശ്രദ്ധേയമായിരുന്ന “ഫോർമേറ്റ് കമ്മ്യൂണിക്കേഷൻസ്” iartco – ഇന്ത്യൻ ആർട്ട് കമ്പനി” എന്നിവയുടെ സ്ഥാപകനുമായ എം.വി.ജോണിന്റെ അനുസ്മരണ സമ്മേളത്തിലേക്ക് കുവൈറ്റ് പൊതു സമൂഹം ഇതൊരു അറിയിപ്പായി കരുതി പങ്കെടുക്കണമെന്ന് ബിഷപ്മൂർ കോളേജ് അലുമ്നി കുവൈറ്റ് ഭാരവാഹികൾ വാർത്താക്കുറുപ്പിൽ അറിയിച്ചു .
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും