ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ റോഡുകളിലൂടെ ഓടുന്ന 87,140 വാഹനങ്ങൾ റസിഡൻസ് പെർമിറ്റ് റദ്ദാക്കിയ പ്രവാസികളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അത്തരം വാഹനങ്ങൾ കൈവശമുള്ളവരോ ഉപയോഗിക്കുന്നവരോ ആയ എല്ലാവരും വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനോ, അത് റദ്ദാക്കുന്നതിനോ അല്ലെങ്കിൽ പുതുക്കുന്നതിനോ, ഔദ്യോഗിക അധികാരപത്രത്തിന്റെ അടിസ്ഥാനത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് സന്ദർശിക്കണം. ഈ നടപടിക്രമം സ്വീകരിക്കാത്ത സാഹചര്യത്തിൽ, ഏതെങ്കിലും തരത്തിലുള്ള മോട്ടോറൈസ്ഡ് വാഹനമോ കാറോ പിടിച്ചെടുക്കാമെന്ന് പ്രസ്താവിക്കുന്ന ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ (207) അനുസരിച്ച് വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ