ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഈ വർഷം ആദ്യ പകുതിയിൽ പ്രവാസികളുടെ 8,000 ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. അവരുടെ കാഴ്ച അല്ലെങ്കിൽ മാനസിക വൈകല്യങ്ങൾ,ശമ്പളം, തൊഴിൽ, യൂണിവേഴ്‌സിറ്റി ബിരുദം തുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനകൾ മൂലമാണ് ആയിരക്കണക്കിന് ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചത്.
അതോടൊപ്പം ജോലിയിലും ശമ്പളത്തിലും ഉണ്ടായ മാറ്റവും ചിലരുടെ ലൈസൻസ് പിൻവലിക്കുന്നതിന് കാരണമായി.
ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നത് കർശനമാക്കാനും എല്ലാ നിബന്ധനകളും പാലിക്കുന്നവർക്ക് മാത്രം കുവൈറ്റ് ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന് പരിമിതപ്പെടുത്താനും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു. മന്ത്രാലയങ്ങൾ തമ്മിലുള്ള ഓൺലൈൻ സിസ്റ്റം പരസ്പരം ബന്ധിപ്പിക്കുന്നതും ഡാറ്റ പങ്കിടുന്നതും ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള കൃത്രിമത്വം കുറയ്ക്കുന്നതിന് വളരെയധികം സഹായകമായി.
പഠനം പൂർത്തിയാക്കിയ പ്രവാസി വിദ്യാർഥികളുടെ ഡ്രൈവിങ് ലൈസൻസ് ട്രാഫിക് വിഭാഗം തടഞ്ഞു. സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടുകയും ഹോം ഡെലിവറി ആയി ജോലി ചെയ്യുകയും ചെയ്യുന്ന വീട്ടുജോലിക്കാരെയും അസാധുവാക്കിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിൽ നിബന്ധനകൾ പാലിക്കണമെന്നും ജോലി , ശമ്പളം, യൂണിവേഴ്സിറ്റി ബിരുദം തുടങ്ങി മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ട്രാഫിക്, ഓപ്പറേഷൻസ് വകുപ്പ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗ് നിർദ്ദേശം നൽകി.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ