ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ട്രാഫിക് പിഴയടക്കാതെ വിദേശികൾ രാജ്യം വിടുന്നത് വിലക്കി ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനത്തിന് ശേഷം – ശനിയാഴ്ച പുലർച്ചെ മുതൽ ഞായറാഴ്ച പുലരും വരെ – വെറും 24 മണിക്കൂറിനുള്ളിൽ 66,000 ദിനാർ ട്രാഫിക് പിഴയായി ജനറൽ ട്രാഫിക് വകുപ്പ് ശേഖരിച്ചു.
വിദേശികളിൽ നിന്നും ഗൾഫ് കോർപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാരിൽ നിന്നുമാണ് ഈ പിഴ ഈടാക്കിയതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു . കര, വ്യോമ, കടൽ തുറമുഖങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വകുപ്പുകൾ വഴിയാണ് ലംഘനങ്ങൾ കണ്ടെത്തിയത്.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ