ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ താമസക്കാരെ അനുവദിക്കാനുള്ള മന്ത്രിതല തീരുമാനം നടപ്പിലാക്കിയ ആദ്യ ദിവസം തന്നെ, ആറ് ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്‌സ് വകുപ്പുകൾക്ക് ഏകദേശം 2,000 അപേക്ഷകർ ലഭിച്ചു, അതിൽ 500 ഓളം അപേക്ഷകൾ മാത്രമാണ് ഫാമിലി വിസയ്ക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിക്കുന്നത്.
വിസ നിരോധിത രാജ്യങ്ങളായ ഇറാഖ, സിറിയ, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ, യെമൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റിന് ഇതുവരെ നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു . ഈ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൾ നിലവിൽ തടഞ്ഞുവച്ചിരിക്കുകയാണ്.
വർക്ക് പെർമിറ്റിൽ കുറഞ്ഞത് 800 ദിനാർ ശമ്പളവും അവർ ജോലി ചെയ്യുന്ന അതേ മേഖലയിൽ യൂണിവേഴ്സിറ്റി ബിരുദവും ഉണ്ടായിരിക്കണം എന്നതാണ് ഫാമിലി വിസ ലഭിക്കുന്നതിനുള്ള വ്യവസ്ഥയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു . യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റ് അപേക്ഷകൻ്റെ നാട്ടിലെ കുവൈറ്റ് എംബസി സാക്ഷ്യപ്പെടുത്തുകയും വിദേശകാര്യ മന്ത്രാലയത്തിൻ്റെ അംഗീകാരം നേടുകയും വേണം. കൂടാതെ, വിവാഹ കരാറുകളും കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയിരിക്കണം. 14 നിർദ്ദിഷ്ട വിഭാഗങ്ങളെ ശമ്പള ആവശ്യകതകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി