ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് ജനസംഖ്യയോടെ 74% 40 വയസ്സിൽ താഴെയുള്ളവർ.സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് 2023 ജനുവരി ഒന്നിന് കുവൈറ്റിലെ ജനസംഖ്യയെ സംബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരമാണ് പുതിയ കണക്കുകൾ.
കണക്കുകൾ പ്രകാരം കുവൈറ്റിലെ മൊത്തം ജനസംഖ്യ 4,793,568 ആണ്. അവരിൽ 1,517,076 പേർ സ്വദേശികൾ ആണ് ( ജനസംഖ്യയുടെ 32% ) അതേസമയം പ്രവാസികൾ 3,276,492 ആണ് (ജനസംഖ്യയുടെ 68% ) .
ഏകദേശം 651,000 കുവൈറ്റ് പുരുഷന്മാരും സ്ത്രീകളും 19 വയസ്സിന് താഴെയുള്ളവരാണെന്നും 4.73 ലക്ഷം കുവൈറ്റികൾ 20 നും 39 നും ഇടയിൽ പ്രായമുള്ളവരാണെന്നും കണക്കുകൾ കാണിക്കുന്നു. അതേസമയം , ജനനം മുതൽ 39 വയസ്സ് വരെയുള്ള രണ്ട് പ്രായ വിഭാഗങ്ങൾ (ആൺ-പെൺ) 1,124,000 ആണ്, അതായത് മൊത്തം കുവൈറ്റികളുടെ 74%.
സ്ത്രീ പുരുഷ അനുപാതം വളരെ നേരിയതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കുവൈറ്റ് പുരുഷന്മാരുടെ ആകെ എണ്ണം 744,238 വും ( 49%), കുവൈറ്റ് സ്ത്രീകൾ 772,838 വും (51%) ആണ്.
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം