ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഈദ് അവധിക്കാലത്ത് 273,000 പേർ കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് റിപ്പോർട്ട്. ഈദുൽ ഫിത്തർ അവധിക്കാലത്ത് യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 273,000 ആയി ഉയരുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ കണക്ക് കൂട്ടുന്നു . മൊത്തം 2,037 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ദുബായ്, കെയ്‌റോ, ജിദ്ദ, ഇസ്താംബുൾ, ദോഹ എന്നിവിടങ്ങൾ ഈ കാലയളവിൽ യാത്രക്കാർക്കിടയിൽ ജനപ്രിയമായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഏവിയേഷൻ്റെ ഔദ്യോഗിക വക്താവും എയർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടറുമായ അബ്ദുല്ല അൽ-റാജ്ഹി വെളിപ്പെടുത്തി.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ