ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറലായ മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ ഫീൽഡ് മേൽനോട്ടത്തിൽ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ട്രാഫിക് പോലീസ് 24,000 വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് നോട്ടീസ് പുറപ്പെടുവിച്ചു. ട്രാഫിക് പ്രചാരണത്തിനിടെ ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ചതിന് പിടിക്കപ്പെട്ട നിരവധി പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുത്തതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിന് വാഹനങ്ങളും മോട്ടോർ ബൈക്കുകളും കണ്ടുകെട്ടുന്നതിന് പുറമെയാണിത്. പിടിച്ചെടുത്ത വാഹനങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഗാരേജിലേക്ക് കൊണ്ടുപോയി.
ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുക, റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുക, ചട്ടങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ട്രാഫിക് കാമ്പെയ്‌നുകളുടെ ലക്ഷ്യമെന്ന് ഒരു സുരക്ഷാ അധികൃതർ ഊന്നിപ്പറഞ്ഞു.
More Stories
കുവൈത്ത് കെഎംസിസി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഇൻസ്പയർ 2025 ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വൻ തീപിടുത്തം : ആളപായമില്ല
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ