ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കഴിഞ്ഞ മൂന്നു മാസത്തിൽ 22,000 തൊഴിലാളികൾ പുതിയതായി കുവൈറ്റിൽ എത്തി .സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സും ജനറൽ അതോറിറ്റി ഫോർ മാൻപവറും തമ്മിലുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ വിപണി സമ്പ്രദായം പുറത്തിറക്കിയ സമീപകാല സ്ഥിതിവിവരക്കണക്കിൽ, ആദ്യത്തെ മൂന്ന് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതായി പ്രദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്ത് പ്രവേശിച്ച മൊത്തം തൊഴിലാളികളുടെ എണ്ണം ഏകദേശം 22,000 തൊഴിലാളികളാണെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു, അവരിൽ 88.9% ഗാർഹിക തൊഴിലാളികൾ ആണ്.ഇന്ത്യയിൽ നിന്നുള്ള പുതിയ ഗാർഹികത്തൊഴിലാളികൾ 11,591-ഉം തൊട്ടുപിന്നിൽ 5,631-ഉം ഫിലിപ്പീൻസുകാരും, മറ്റ് രാജ്യക്കാരുടെ എണ്ണം നൂറിൽ താഴെയാണ്.
More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി