ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: 2023-ൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വന്നതും പുറപ്പെട്ടതുമായ സ്വകാര്യ വിമാനങ്ങളുടെ എണ്ണം 1110 ആയിരുന്നു എന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ഈ വിമാനങ്ങളിൽ യാത്ര ചെയ്ത മൊത്തം യാത്രക്കാരുടെ എണ്ണം 5,958 യാത്രക്കാരിൽ എത്തിയതായി അഡ്മിനിസ്ട്രേഷൻ ഷെഡ്യൂൾസ് വിഭാഗം ഡിജിസിഎ മേധാവി നായിഫ് അൽ ബദർ പറഞ്ഞു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഈ വിമാനങ്ങൾക്കുള്ള മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും കാരണം 2024-ൽ സ്വകാര്യ വിമാനങ്ങളുടെ എണ്ണം വർദ്ധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും