ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സർക്കാർ ഏജൻസികളിൽ പകരം വയ്ക്കൽ നയം നടപ്പിലാക്കുന്നത് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഓരോ ഫങ്ഷണൽ ഗ്രൂപ്പിനും ആവശ്യമായ ശതമാനം വ്യക്തമാക്കുന്ന സിവിൽ സർവീസ് കമ്മീഷൻ റെസല്യൂഷൻ നമ്പർ 11/2017 പ്രകാരമാണ് ഇത് ചെയ്യുന്നതെന്ന് റിപ്പോർട്ട് പറഞ്ഞു. 98 മുതൽ 100 ശതമാനം വരെയുള്ള 10 ഫങ്ഷണൽ ഗ്രൂപ്പുകൾ കണക്കാക്കിയതായി സ്ഥിരീകരിച്ചു.
അഞ്ച് വർഷത്തിനിടെ സർക്കാർ മേഖലയിൽ നിന്ന് 10,000 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടതായി വൃത്തങ്ങൾ വെളിപ്പെടുത്തി. ആദ്യ വർഷത്തിൽ; 3,140 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടു; രണ്ടാം വർഷം 1,550 പേർ; മൂന്നാം വർഷം 1,437; നാലാം വർഷത്തിൽ 1,843 പേരും അഞ്ചാം വർഷത്തിൽ 2,000 പേരേയും പിരിച്ചു വിട്ടതായി സ്രോതസ്സുകൾ വിശദീകരിച്ചു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു