ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: അമീര് ഷൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് ബുധനാഴ്ച ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബുധനാഴ്ച രാവിലെ പത്തിന് നടക്കുന്ന അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കാൻ സ്പീക്കർ അഹമ്മദ് അൽ സദൂൻ അംഗങ്ങളെ ക്ഷണിച്ചു. സർക്കാറിന്റെ അഭ്യർഥന പ്രകാരമാണ് ക്ഷണം.
മുൻ അമീർ ഷൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തിനു പിറകെ പിന്തുടർച്ചാവകാശ നിയമത്തിന് അനുസൃതമായി രാജ്യത്തിന്റെ 17ാമത്തെ ഭരണാധികാരിയായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
മുൻ ഭരണാധികാരികളുടെ അധികാര കൈമാറ്റത്തിന്റെ ആവർത്തനമായ അമീറിന്റെ സ്ഥാനത്തേക്കുള്ള പതിവ് പിന്തുടർച്ചാവകാശ പ്രകാരമാണ് ശൈഖ് മിശ്അൽ അമീറായി ചുമതല ഏൽക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി കിരീടാവകാശി എന്ന നിലയിൽ ചുമതലകൾ വഹിച്ചുവരികയായിരുന്നു. നേരത്തേ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത സ്ഥാനങ്ങൾ, നാഷനൽ ഗാർഡ് തലവൻ, വിവിധ നയതന്ത്ര രാഷ്ട്രീയ ദൗത്യങ്ങളിലെ പ്രതിനിധി എന്നിങ്ങനെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനവും നിർവഹിച്ചിട്ടുണ്ട്.
More Stories
കുവൈറ്റിൽ തിരുവല്ല സ്വദേശിനിയായ മലയാളി നഴ്സ് മരണപ്പെട്ടു
മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ കുവൈത്ത് ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്
കുവൈറ്റ് , പ്രവാസി താമസ നിയമങ്ങൾ പുതുക്കി.